പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; ബിഎസ്എഫ് ജവാന് വീരമൃത്യു

ജമ്മു: പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ഉണ്ടായ ആക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡ്...

പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; ബിഎസ്എഫ് ജവാന് വീരമൃത്യു

ജമ്മു: പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ഉണ്ടായ ആക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡ് സ്വദേശിയായ കോണ്‍സ്റ്റബിള്‍ സീതാറാം ഉപാധ്യായ് ആണ് വീരമൃത്യു വരിച്ചത്. ജമ്മുവിലെ അരീന സെക്ടറിലാണ് ആക്രമണം നടന്നത്.

നാല് നാട്ടുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രദേശത്തെ ജനങ്ങളോട് വീടിനു പുറത്തിറങ്ങരുതെന്ന് സൈന്യം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്‌കൂളുകള്‍ക്ക് അവധിയും നല്‍കിയിട്ടുണ്ട്.

Story by
Next Story
Read More >>