ഔദ്യോഗിക പരിപാടികളിലെ മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ വിലക്ക് നീക്കി ജമ്മുകാശ്മീര്‍ 

Published On: 2018-05-02 15:30:00.0
ഔദ്യോഗിക പരിപാടികളിലെ മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ വിലക്ക് നീക്കി ജമ്മുകാശ്മീര്‍ 

ശ്രീനഗര്‍: സര്‍ക്കാര്‍ പരിപാടികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ച് ജമ്മുകാശ്മീര്‍. പൊതുപരിപാടികള്‍ കവര്‍ ചെയ്യാന്‍ എത്തുന്ന മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പടെ വാര്‍ത്താ റെക്കോഡിങ് ഉപകരണങ്ങള്‍ക്ക് നേരത്തെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനമാണ് ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ പിന്‍വലിച്ചത്.

നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാറിന്റെ ഔദ്യോഗിക പരിപാടികള്‍ക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇലട്രോണിക്ക് ഉപകരണങ്ങള്‍ ഉള്‍പ്പടെയുള്ളവ കൊണ്ടുവരാന്‍ സാധിച്ചിരുന്നില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഔദ്യോഗിക പരിപാടികളില്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ കൊണ്ടുവരാമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ് ഇന്‍ഫര്‍മേഷന്‍ വകുപ്പ് ഇന്ന് പുറപ്പെടുവിച്ചു.

രജിസ്റ്റര്‍ ചെയ്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരുടെ മൊബൈല്‍ ഫോണും മറ്റ് ഇലട്രോണിക്ക് ഉപകരണങ്ങളും സര്‍ക്കാര്‍ ഔദ്യോഗിക യോഗങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയതായാണ് സര്‍ക്കുലറില്‍ പറയുന്നത്. അനിയന്ത്രിതമായ സാഹചര്യങ്ങളോ മറ്റോ ഉണ്ടാവുകയാണെങ്കില്‍ മൊബൈലോ മറ്റ് ഉപകരണങ്ങളോ ഔദ്യോഗിക പരിപാടികളില്‍ അനുവദിക്കില്ലെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നുണ്ട്.

Top Stories
Share it
Top