ജമ്മു-കശ്മീര്‍ മന്ത്രിസഭയില്‍ അഴിച്ചുപണി; ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് രാജിവെച്ചു

Published On: 2018-04-30 06:45:00.0
ജമ്മു-കശ്മീര്‍ മന്ത്രിസഭയില്‍ അഴിച്ചുപണി; ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് രാജിവെച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ മെഹബൂബ മുഫ്തി മന്ത്രിസഭയുടെ പുനഃസംഘടനക്ക് മുന്നോടിയായി ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് രാജിവെച്ചു. നിയമ സഭാസ്പീക്കര്‍ കവീന്ദര്‍ ഗുപ്ത പുതിയ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കഠ്വ സംഭവത്തില്‍ പ്രതികളെ സംരക്ഷിക്കുന്നതിനായി രണ്ട് ബിജെപി മന്ത്രിമാര്‍ റാലി നടത്തിയത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു.

ഇതിനെ തുടര്‍ന്ന് മന്ത്രിസഭയില്‍ പുതുമുഖങ്ങളെ കൊണ്ടുവരാനാണ് പിഡിപി-ബിജെപി തീരുമാനം. ഇതിന്റെ ഭാഗമായി ഏപ്രില്‍ 17 ന് മുഴുവന്‍ ബിജെപി മന്ത്രമാരോടും പാര്‍ട്ടി രാജിയാവശ്യപ്പെട്ടിരുന്നു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് നിര്‍മല്‍ സിങിന്റെ രാജി.

ഉപമുഖ്യ മന്ത്രി സ്ഥാനം താന്‍ രാജി വെച്ചെന്നും ബിജെപിയിലെ മറ്റൊരാള്‍ സ്ഥാനമേറ്റെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. 25 അംഗ മന്ത്രി സഭയില്‍ ബിജെപിക്ക് ഒമ്പത് മന്ത്രിമാരാണുള്ളത്.

Top Stories
Share it
Top