ബി.ജെ.പി - പി.ഡി.പി ഭരണത്തില്‍ കാശ്മീരില്‍ അംഗപരിമിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്‌

Published On: 2018-07-03 12:00:00.0
ബി.ജെ.പി - പി.ഡി.പി ഭരണത്തില്‍ കാശ്മീരില്‍ അംഗപരിമിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്‌

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ മൂന്ന് വര്‍ഷത്തെ ബി.ജെ.പി - പി.ഡി.പി ഭരണത്തിനിടെ 31,085 പേര്‍ അംഗപരിമിതരായതായി റിപ്പോര്‍ട്ട്. 2012 മുതല്‍ 2015 വരെ 17,898 പേരായിരുന്നു അംഗപരിമിതരായിരുന്നത്. ബി.ജെ.പി - പി.ഡി.പി ഭരണം വന്നതിന് ശേഷം 74 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

വിവരാവകാശ നിയമ പ്രകാരമാണ് അംഗപരിമിതരുടെ എണ്ണം സംബന്ധിച്ച ലഭിച്ച റിപ്പോര്‍ട്ട് ലഭിച്ചത്. താഴ്‌വരയിലെ സംഘര്‍ഷങ്ങളാണ് അംഗപരിമിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകാനുള്ള പ്രധാന കാരണം. ആള്‍ക്കൂട്ടങ്ങള്‍ക്കെതിരെയുള്ള പെല്ലറ്റ് ആക്രമണങ്ങളാണ് കാരണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.

പത്ത് ജില്ലകളിലായാണ് 31,085 അംഗ പരിമിതരുള്ളത്. ഇതില്‍ കുപ്പ്‌വാരയില്‍ 10825 ഉം, അനന്ത്‌നാഗില്‍ 8638 പേരും ബാരമുള്ളയില്‍ 7274 പേരും പുല്‍വാമയില്‍ 5461 പേരും അംഗ പരിമിതരാണ് എന്നതാണ് കണക്ക്.

Top Stories
Share it
Top