അമിത്ഷാ തള്ളിപ്പറഞ്ഞിട്ടും ജനാര്‍ധന്‍ റെഡ്ഡി പ്രചാരണത്തിനിറങ്ങുമെന്ന് യെദ്യൂരപ്പ

ബംഗളൂരു: ബിജെപി അധ്യക്ഷന്‍ അമിത്ഷാ തള്ളിപ്പറഞ്ഞിട്ടും മുന്‍മന്ത്രിയും ഖനി രാജാവുമായ ജനാര്‍ധന്‍ റെഡ്ഡി കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍...

അമിത്ഷാ തള്ളിപ്പറഞ്ഞിട്ടും ജനാര്‍ധന്‍ റെഡ്ഡി പ്രചാരണത്തിനിറങ്ങുമെന്ന് യെദ്യൂരപ്പ

ബംഗളൂരു: ബിജെപി അധ്യക്ഷന്‍ അമിത്ഷാ തള്ളിപ്പറഞ്ഞിട്ടും മുന്‍മന്ത്രിയും ഖനി രാജാവുമായ ജനാര്‍ധന്‍ റെഡ്ഡി കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങുമെന്ന് ബിഎസ് യെദ്യൂരപ്പ.

ബിജെപിക്കു ജനാര്‍ധന്‍ റെഡ്ഡിയുമായി ചേര്‍ന്ന് ഒന്നുംതന്നെ ചെയ്യാനില്ലെന്ന് അമിത്ഷാ വ്യക്തമാക്കിയതിനു പിന്നാലെയാണ് യെദ്യൂരപ്പയുടെ പ്രഖ്യാപനം. മൂന്നു ജില്ലകളില്‍ യെദ്യൂരപ്പ പ്രചാരണത്തിനിറങ്ങുമെന്നും അത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും യെദ്യൂരപ്പ എന്‍ഡിടിവിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തങ്ങളുടെ സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുന്ന എല്ലാവരുടെയും സഹായം പ്രചാരണത്തിനായി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Story by
Read More >>