ജസിക്ക ലാല്‍ കൊലപാതകം: മനു ശര്‍മ്മയ്ക്ക് മാപ്പു നല്‍കി സഹോദരി

ന്യൂഡല്‍ഹി: പ്രശസ്ത മോഡല്‍ ജസിക്കാ ലാലിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്ന മനുശര്‍മ്മ പുറത്തിറങ്ങുന്നതില്‍ പരാതിയില്ലെന്ന് ജസിക്കയുടെ സഹോദരി....

ജസിക്ക ലാല്‍ കൊലപാതകം: മനു ശര്‍മ്മയ്ക്ക് മാപ്പു നല്‍കി സഹോദരി

ന്യൂഡല്‍ഹി: പ്രശസ്ത മോഡല്‍ ജസിക്കാ ലാലിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്ന മനുശര്‍മ്മ പുറത്തിറങ്ങുന്നതില്‍ പരാതിയില്ലെന്ന് ജസിക്കയുടെ സഹോദരി. പന്ത്രണ്ട് വര്‍ഷമായി ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ കഴിയുന്ന മനു ശര്‍മ്മയെ പുറത്തുവിടുന്നതില്‍ എതിര്‍പ്പില്ലെന്ന് ജസിക്കാ ലാലിന്റെ സഹോദരി സബ്രിനാ ലാല്‍ കത്തിലൂടെ അധികൃതരെ അറിയിച്ചു.

ഇത്രയും വര്‍ഷം അയാള്‍ ജയില്‍ മറ്റുള്ളവരെ സഹായിച്ച് നല്ല പ്രവര്‍ത്തനങ്ങളാണ് നടത്തിയിരുന്നത്. അയാളില്‍ വലിയൊരുമാറ്റം ഉണ്ടായിട്ടുണ്ടാകാം. അതിനാല്‍ ശര്‍മ്മയെ പുറത്തു വിടുന്നതില്‍ എതിര്‍പ്പില്ലെന്നും സബ്രിന പറഞ്ഞു. മനുശര്‍മ്മയെ പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായം അറിയുന്നതിനായി അധികൃതര്‍ നല്‍കിയ കത്തിനു മറുപടിയായാണ് സബ്രിന ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ ആറു മാസമായി തുറന്ന ജയിലിലാണ് 41കാരനായ ശര്‍മ്മ കഴിഞ്ഞിരുന്നത്. കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ വിനോദ് ശര്‍മ്മയുടെ മകനാണ് മനു ശര്‍മ്മ. 1999ല്‍ ബാറിലെ സ്വകാര്യ പാര്‍ട്ടിക്കിടെയാണ് മനുശര്‍മ്മ ജസിക്കയെ വെടിവച്ചു കൊല്ലുന്നത്. കേസില്‍ മനുശര്‍മ്മ കുറ്റക്കാരനാണെന്നു കണ്ടെത്തിയ സുപ്രിംകോടതി ജീവപര്യന്തം തടവിനു വിധിക്കുകയായിരുന്നു.

Story by
Read More >>