നൂറ് കോടി വാഗ്ദാനം കുമാരിസ്വാമിയുടെ സങ്കല്‍പ്പമെന്ന് പ്രകാശ് ജാവദേക്കര്‍

Published On: 2018-05-16 11:15:00.0
നൂറ് കോടി വാഗ്ദാനം കുമാരിസ്വാമിയുടെ സങ്കല്‍പ്പമെന്ന് പ്രകാശ് ജാവദേക്കര്‍

ബെംഗളുരു: എംഎല്‍എ മാരെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി നൂറുകോടി രൂപ വീതം വാഗാദ്‌നം ചെയ്തുവെന്ന എച്.ഡി. കുമാര സ്വാമിയുടെ പ്രസ്താവനയെ തള്ളി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. ഒരു ജെഡിഎസ് എംഎല്‍എയ്ക്ക് നൂറ് കോടി വാഗ്ദാനം ചെയ്തുവെന്നത് കുമാരിസ്വാമിയുടെ സങ്കല്‍പ്പമാണെന്ന് ജാവദേക്കര്‍ പറഞ്ഞു. എന്നാല്‍ കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെ തള്ളി മുന്‍ മുഖ്യമന്ത്രിയും സിദ്ദരാമയ്യ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി കുതിരക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കുകയാണ്. തങ്ങള്‍ക്ക് (ജെഡിഎസ്- കോണ്‍ഗ്രസ്) 117 എംഎല്‍എമാരുണ്ട്. സര്‍ക്കാര്‍ രൂപികരിക്കാനുള്ള അവസരം ഗവര്‍ണര്‍ തരണമെന്നും സിദ്ദാരാമയ്യ പറഞ്ഞു.


അതേസമയം ജെ.ഡി.എസ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എച്.ഡി കുമാര സ്വാമിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ബി.ജെ.പി കര്‍ണാടകയില്‍ കുതിരക്കച്ചവടം നടത്തുകയാണെന്ന് കുമാരസ്വാമി പറഞ്ഞു. നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാനാണ് ഇപ്പോള്‍ ബി.ജെ.പിയുടെ ശ്രമം. ഒരു ജെ.ഡി.എസ് എം.എല്‍.എക്ക് 100 കോടി വീതം നല്‍കാമെന്നാണ് ബി.ജെ.പി വാഗ്ദാനം ചെയ്തത്. എവിടെനിന്നാണ് ഈ കള്ളപ്പണം വരുന്നത്. പാവപ്പെട്ട ജനങ്ങളെ സേവിക്കുകയാണ് ഇവര്‍ ചെയ്യേണ്ടത്. ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥരൊക്കെ എവിടെപ്പോയെന്നും കുമാരസ്വാമി പറഞ്ഞിരുന്നു.

Top Stories
Share it
Top