കര്‍ണാടക: ബിജെപിയും ജെഡിഎസ്-കോണ്‍ഗ്രസ്സ് സഖ്യവും ഇന്ന് വീണ്ടും ഗവര്‍ണറെ കാണും

Published On: 16 May 2018 3:45 AM GMT
കര്‍ണാടക: ബിജെപിയും ജെഡിഎസ്-കോണ്‍ഗ്രസ്സ് സഖ്യവും ഇന്ന് വീണ്ടും ഗവര്‍ണറെ കാണും

ബംഗളൂരു: കര്‍ണാടകയില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ബിജെപിയും ജെഡിയു-കോണ്‍ഗ്രസ്സ് സഖ്യവും ഇന്ന് ഗവര്‍ണര്‍ വാജുബയി വാലയെ വീണ്ടും കാണും. ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമിക്ക് പിന്തുണയറിയിച്ചുകൊണ്ട് 118 നിയമസഭാംഗങ്ങള്‍ ഒപ്പുവച്ച കത്തുമായിട്ടായിരിക്കും ജെഡിഎസ്-കോണ്‍ഗ്രസ്സ് സഖ്യം ഗവര്‍ണറെ കാണുക.

ജെഡിഎസിന് നിരുപാധിക പിന്തുണയാണ് കോണ്‍ഗ്രസ്സ് നല്‍കിയിരിക്കുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ എട്ടുപേരുടെ പിന്തുണ കൂടെ ലഭിക്കണം. 224 അംഗ സഭയില്‍ 112 സീറ്റുകളാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യം.

Top Stories
Share it
Top