ധൈര്യമുണ്ടെങ്കില്‍ ഫിറ്റ്നസില്‍  മോദി ദേവഗൌഡയെ വെല്ലുവിളിക്കണമെന്ന് ജെ ഡി എസ്  

ബം​ഗളൂരു: പ്രധാനമന്ത്രിയുടെ ഫിറ്റനസ് ചലഞ്ചിന് മറുപടിയുമായി ജെ.ഡി.എസ്. കുമാരസ്വാമിയെ വെല്ലുവിളിച്ചതിന് പകരം അദ്ദേഹത്തിന്റെ പിതാവും മുൻ...

ധൈര്യമുണ്ടെങ്കില്‍ ഫിറ്റ്നസില്‍  മോദി ദേവഗൌഡയെ വെല്ലുവിളിക്കണമെന്ന് ജെ ഡി എസ്  

ബം​ഗളൂരു: പ്രധാനമന്ത്രിയുടെ ഫിറ്റനസ് ചലഞ്ചിന് മറുപടിയുമായി ജെ.ഡി.എസ്. കുമാരസ്വാമിയെ വെല്ലുവിളിച്ചതിന് പകരം അദ്ദേഹത്തിന്റെ പിതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവ​ഗൗഡയെ ക്ഷണിക്കാൻ മോദിക്ക് ധൈര്യമുണ്ടോയെന്ന് ജനതാദൾ എസ് ഡാ​നി​ഷ് അ​ലി ചോദിച്ചു. ദേ​വ​ഗൗ​ഡ​യു​ടെ വ്യാ​യാ​മ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ജനതാദളിന്റെ വെല്ലുവിളി.

കഴിഞ്ഞ ദിവസം ദേവ​ഗൗഡയുടെ വ്യായാമ ചിത്രങ്ങൾ പുറത്തു വന്നിരുന്നു. വീ​ട്ടി​ലെ വ്യായാമ മുറിയിൽ ട്രെ​ഡ്മി​ല്ലും ഡം​ബ​ൽ​സും ഭാ​രോ​ദ്വ​ഹ​ന​വും ഉ​ൾ​പ്പെ​ടെ എ​ല്ലാ​ത്ത​ര​ത്തി​ലു​ള്ള വ്യാ​യാ​മ മു​റ​ക​ളും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കേ​ന്ദ്ര കാ​യി​ക മ​ന്ത്രി രാ​ജ്യ​വ​ർ​ധ​ൻ സിം​ഗ് റാ​ത്തോ​ഡ് തു​ട​ങ്ങി​വെ​ച്ച ഫി​റ്റ്ന​സ​ന് ച​ല​ഞ്ച് സെലിബ്രിറ്റികൾക്കിടയിൽ ഹിറ്റായിരുന്നു. റാത്തോഡിന്റെ വെല്ലുവിളി ഏ​റ്റെ​ടു​ത്ത ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​യാ​ണ് മോ​ദി​യെ ച​ല​ഞ്ചി​നു വി​ളി​ച്ച​ത്. കോ​ഹ്ലി​യു​ടെ ച​ല​ഞ്ച് ഏ​റ്റെ​ടു​ത്ത് മോ​ദി ത​ന്‍റെ യോ​ഗ ചെയ്യുന്ന വീഡിയോ ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്തിരുന്നു. കൂടാതെ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി കു​മാ​ര​സ്വാ​മി​യെ​യും ടേ​ബി​ൾ ടെ​ന്നീ​സ് താ​രം മാ​ണി​ക ബ​ത്ര​യെ​യും മോ​ദി വെ​ല്ലു​വി​ളി​ക്കു​കയും ചെയ്തു.

മോദിയുടെ വെല്ലുവിളിക്ക് അന്നു തന്നെ കുമാരസ്വാമി മറുപറി നൽകിയിരുന്നു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന ഫി​റ്റ്നസാണ് ത​ന്‍റെ ഉ​ത്ക​ണ്ഠയെന്നും അ​തി​ന് താ​ങ്ക​ളു​ടെ എ​ല്ലാ​വി​ധ സ​ഹ​ക​ര​ണ​വും പ്ര​തീ​ക്ഷി​ക്കു​ന്നു എ​ന്നു​മാ​യി​രു​ന്നു കു​മാ​ര​സ്വാ​മി​യു​ടെ മ​റു​പ​ടി.


.

Story by
Read More >>