കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസ് - ജെ.ഡി.എസ് സഖ്യം;  ജനതാദള്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു

Published On: 5 Jun 2018 2:30 PM GMT
കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസ് - ജെ.ഡി.എസ് സഖ്യം;  ജനതാദള്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു

ബംഗളൂരു: കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജയനഗര്‍ സീറ്റില്‍ ജനതാദള്‍ എസ് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. അടുത്തു നടന്ന നിയമസഭാ പൊതുതെരഞ്ഞെടുപ്പിന് ശേഷം സഖ്യത്തിലായ ഇരുപാര്‍ട്ടികളും ആദ്യമായാണ് ഒന്നിച്ച് മത്സരിക്കുന്നത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ജയത്തിനായി പ്രവര്‍ത്തിക്കാനും ജെ.ഡി.എസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്നാണ് ജയനഗറില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. സഖ്യത്തിനായി ജെ.ഡി.എസ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു. സൗമ്യ റെഢിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

ആര്‍.ആര്‍ നഗറില്‍ ഇരു പാര്‍ട്ടികളും പരസ്പരം മത്സരിച്ചിരുന്നു. കോണ്‍ഗ്രസിലെ എന്‍.മുനിരക്തയാണ് വിജയിച്ചത്.

കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് - ജെ.ഡി.എസ് സഖ്യം; ജനതാദള്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു

Top Stories
Share it
Top