മുംബൈയില്‍ നിന്നുള്ള ജ്വല്ലറി ഉടമ നോ-ഫ്ളൈ ലിസ്റ്റില്‍

മുംബൈ: കഴിഞ്ഞവര്‍ഷം ജെറ്റ് എയര്‍വേയ്‌സിന്റെ വിമാനം ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് മുംബൈയില്‍ നിന്നുള്ള ജ്വല്ലറി ഉടമയെ സിവില്‍ ഏവിയേഷന്‍...

മുംബൈയില്‍ നിന്നുള്ള ജ്വല്ലറി ഉടമ നോ-ഫ്ളൈ ലിസ്റ്റില്‍

മുംബൈ: കഴിഞ്ഞവര്‍ഷം ജെറ്റ് എയര്‍വേയ്‌സിന്റെ വിമാനം ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് മുംബൈയില്‍ നിന്നുള്ള ജ്വല്ലറി ഉടമയെ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് നോ-ഫ്ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ബിര്‍ജു കിഷോര്‍ സല്ലയെയാണ് ഡിജിസിഎ നോ-ഫ്ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഈ ലിസ്റ്റില്‍ പേരുവരുന്ന ആദ്യയാളാണ് ബിര്‍ജു. ഇയാള്‍ക്കെതിരെ ആന്റി ഹൈജാക്കിങ് ആക്ട് പ്രകാരം കേസെടുത്തു. ഇത്തരത്തില്‍ കേസെടുക്കുന്ന ആദ്യവ്യക്തിയും ബിര്‍ജുവാണ്.


നുഴഞ്ഞുകയറുന്നതോ, ഭീകരരുടെതോ പേരുകളടങ്ങിയ സെന്‍ട്രല്‍ ഡാറ്റാബേസാണ് നോ-ഫ്ളൈ ലിസ്റ്റ്. വിമാനത്തിനുള്ളിലെ യാത്രക്കാര്‍ അച്ചടക്കലംഘനമോ, ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുകയോ ചെയ്താല്‍ ആ യാത്രക്കാരനെതിരെ വിമാനക്കമ്പനിക്ക് അയാളെ നോ-ഫ്ളൈ ലിസ്റ്റ് ചെയ്യുന്നതിന് ഡിജിസിഎയോട് ആവശ്യപ്പെടാം. ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടാല്‍ അയാള്‍ക്ക് ഒരു വിമാനത്തിലും യാത്രചെയ്യാന്‍ കഴിയില്ല.


കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മുംബൈ-ഡല്‍ഹി ജെറ്റ് എയര്‍വെയ്‌സിന്റെ വിമാനം ബോംബു ഭീഷണിയെ തുടര്ർന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാന്റിങ് നടത്തിയിതിനെ തുടര്‍ന്ന് ഇയാളെ അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹി വിമാനത്താവളത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിമാനം അടിയന്തര ലാന്റിങ് നടത്തിയത്. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് വ്യക്തമായത്.
ഈ കേസിലാണ് ബിര്‍ജുവിനെ നോ-ഫ്ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റ് പ്രകാരം ഇയാളുടെ യാത്ര വിലക്കിയ നടപടി മറ്റു വിമാനക്കമ്പനികളെ അറിയിക്കേണ്ടത് ജെറ്റ് എയര്‍വെയിസിന്റെ ചുമതലയാണെന്ന് ഡിജിസിഎ വ്യക്തമാക്കി.

Story by
Read More >>