ശമ്പളം വെട്ടിക്കുറച്ചില്ലെങ്കില്‍ 60 ദിവസത്തിനുള്ളില്‍ സര്‍വീസ് നിര്‍ത്തമെന്ന് ജെറ്റ് എയര്‍വേയ്സ്

Published On: 3 Aug 2018 10:45 AM GMT
ശമ്പളം വെട്ടിക്കുറച്ചില്ലെങ്കില്‍ 60 ദിവസത്തിനുള്ളില്‍ സര്‍വീസ് നിര്‍ത്തമെന്ന് ജെറ്റ് എയര്‍വേയ്സ്

ന്യൂഡല്‍ഹി: പൈലറ്റുമാര്‍ സഹകരിച്ചില്ലെങ്കില്‍ അറുപത് ദിവസത്തിനുള്ളില്‍ സര്‍വ്വീസ് നിര്‍ത്തിവെക്കേണ്ടി വരുമെന്ന് ജെറ്റ് എയര്‍വേയ്സ്. ചെലവു ചുരുക്കലിന്റെ ഭാഗമായി ജെറ്റ് എയര്‍വേയ്സ് അധികൃതരുടെ നടപടിക്കെതിരെ പൈലറ്റുമാര്‍ രംഗത്തു വന്ന സാഹചര്യത്തിലാണ് കമ്പനിയുടെ വെളിപ്പെടുത്തല്‍.

നിലവിലെ സാഹചര്യത്തില്‍ 60 ദിവസം കൂടിയേ മുന്നോട്ടു പോകുകയുള്ളു. രണ്ട് വര്‍ഷത്തേക്ക് പൈലറ്റുമാരുടെ ശമ്പളത്തില്‍ 15 ശതമാനം കുറവ് വരുത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഇതുവഴി ചെലവ് ചുരുക്കാനും വരുമാനം വര്‍ദ്ധിപ്പിക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇക്കാര്യത്തില്‍ ജീവനക്കാരുമായി ചര്‍ച്ച നടത്തിയതായും എയര്‍വേയ്സ് വാക്താവ് പറഞ്ഞു.

കമ്പനിയുടെ നടത്തിപ്പിനായി വായ്പകള്‍ക്കായി ബാങ്കുകളുമായി ചര്‍ച്ച നടക്കുകയാണ് എന്നാല്‍ ബാങ്കുകള്‍ക്ക് കമ്പനിയുടെ സാമ്പത്തിക ശേഷിയും ബാക്കി കാര്യങ്ങളും ബോധ്യപ്പെടേണ്ടതുണ്ട്. ഇതിന് സമയമെടുക്കുമെന്നും അതിനാലാണ് കമ്പനി ചെലവ് ചുരുക്കല്‍ നടപടിയിലേക്ക് നീങ്ങുന്നതെന്നും വാക്താവ് പറഞ്ഞു. ജൂനിയര്‍ പൈലറ്റുമാരുടെ ശമ്പളം 30-50 വെട്ടിക്കുറയ്ക്കുമെന്നും താല്‍പര്യമില്ലാത്തവര്‍ക്ക് ജോലി രാജിവെക്കാമെന്നും കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ജെറ്റ് എയര്‍വേയ്‌സ് പ്രഖ്യാപിച്ചിരുന്നു.

Top Stories
Share it
Top