ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കുട്ടികളെ വിറ്റു; കന്യാസ്ത്രീയുടെ കുറ്റസമ്മതം

Published On: 2018-07-14 11:15:00.0
ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കുട്ടികളെ വിറ്റു; കന്യാസ്ത്രീയുടെ കുറ്റസമ്മതം

വെബ്ഡസ്‌ക്: ജാര്‍ഖണ്ഡിലെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കുട്ടികളെ വിറ്റ സംഭവത്തില്‍ കന്യാസ്ത്രീയുടെ കുറ്റസമ്മത മൊഴി പുറത്ത്. മിഷണറി ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീയായ കൊണ്‍സെലയുടെ മൊഴിയാണ് പുറത്തായത്. മൂന്ന് കുട്ടികളെ വിറ്റുവെന്നും മറ്റൊരു കുട്ടിയെ സൗജന്യമായി നല്‍കിയെന്നുമാണ് കുറ്റസമ്മത മൊഴിയിലുള്ളത്.

ഇതു സംബന്ധിച്ച വീഡിയോ പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. ഇതോടെ മദര്‍ തെരേസ ചാരിറ്റിയുടെ നേതൃത്വത്തിലുള്ള നിര്‍മല്‍ ഹൃദയ് എന്ന സ്ഥാപനത്തിലെ കുട്ടികളെ വിറ്റുവെന്ന പരാതി കൂടുതല്‍ ബലപ്പെടുകയാണ്. കൊണ്‍സെലയെ കൂടാതെ അനിമ ഇന്‍ഡ്വാര്‍ എന്ന കന്യാസ്ത്രീയും കേസില്‍ പ്രതിയാണ്.

<

>

സംസ്ഥാനത്തുടനീളം മിഷന്‍ ഓഫ് ചാരിറ്റിക്ക് ഷെല്‍ട്ടര്‍ ഹോമുകളുണ്ടെങ്കിലും റാഞ്ചിയിലെ ഷെല്‍ട്ടര്‍ ഹോം കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നാണ് സൂചന. നേരത്തെ കുട്ടികളെ വിറ്റ സംഭവത്തില്‍ അന്വേഷണത്തെ വിമര്‍ശിച്ച് ജാര്‍ഖണ്ഡ് ബിഷപ്പ് രംഗത്തെത്തിയിരുന്നു.

Top Stories
Share it
Top