ജാർഖണ്ഡിൽ‌ മാനസികാസ്വാസ്ഥ്യമുള്ള യുവാവ് അധ്യാപികയുടെ തലയറുത്തു 

Published On: 2018-07-04 05:30:00.0
ജാർഖണ്ഡിൽ‌ മാനസികാസ്വാസ്ഥ്യമുള്ള യുവാവ് അധ്യാപികയുടെ തലയറുത്തു 

ജംഷഡ്പൂർ: ജാർഖണ്ഡിലെ ശ്രായികേലാ–ഖർസ്വാൻ ജില്ലയിൽ മാനസികാസ്വാസ്ഥ്യമുള്ള യുവാവ് അധ്യാപികയുടെ തല വെട്ടി. മാനസികാസ്വാസ്ഥ്യമുള്ള ഹരി ഹെമ്പറാം എന്ന യുവാവ് സ്കൂളിലെ ഉച്ചഭക്ഷണത്തിന് ഇടയിൽ സുക്രാ ഹേസ എന്ന അധ്യാപികയെ വീട്ടിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി വാളുപയോഗിച്ചു തലയറുക്കുകയായിരുന്നു.

കൃത്യത്തിന് ശേഷം വെട്ടിയെടുത്ത തലയുമായി അ‍ഞ്ചു കിലോമീറ്ററോളം വനത്തിനുള്ളിലേക്കു ഓടിയ ഹരിയെ നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും കൈയ്യിലുള്ള വാളു വീശിയതിനാൻ പ്രതിയുടെ കീഴ്പ്പെടുത്താനായില്ല. പിന്നീട് പൊലീസ് എത്തി ബലംപ്രയോഗിച്ചാണ് പ്രതിയെ അറസ്റ്റു ചെയ്തു.

സംഭവത്തെ തുടർന്ന് പ്രദേശം ഏറെനേരം ആക്രമണ ഭീതി നിലനിന്നിരുന്നു. പൊലീസ് കീഴ്‌പ്പെടുത്തിയ പ്രതിയെ നാട്ടുകാര്‍ കൂട്ടമായി മര്‍ദ്ദിച്ചു. വളരെ പാടുപെട്ടാണ് ജനക്കൂട്ടത്തിനിടയില്‍ നിന്നും പ്രതിയെ പൊലീസ് രക്ഷപ്പെടുത്തിയത്.

ആക്രമണ പ്രവണത പ്രകടിപ്പിക്കുന്ന ഹരിയെ ജംഷഡ്പൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. അതേസമയം സമീപവാസികളും സ്‌ക്കൂള്‍ അധികൃതരും പതിക്ക് തക്കതായ ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Top Stories
Share it
Top