ജാര്‍ഖണ്ഡ് കൂട്ടബലാത്സംഗം: മരത്തില്‍ കെട്ടിയിട്ട് ആഴത്തിലുളള മുറിവേല്‍പ്പിച്ചു, മൂത്രം കുടിപ്പിച്ചു; ഇരകളെ ക്രൂര പീഡനത്തിന് ഇരയാക്കിയതായി എഫ്‌ഐആര്‍

റാഞ്ചി: ജാര്‍ഖണ്ഡില്‍ തട്ടി കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയായ അഞ്ചു പെണ്‍കുട്ടികള്‍ നേരിട്ടത് ക്രൂരപീഡനമെന്ന് റിപ്പോര്‍ട്ട്. തോക്കിന്‍മുനയില്‍...

ജാര്‍ഖണ്ഡ് കൂട്ടബലാത്സംഗം: മരത്തില്‍ കെട്ടിയിട്ട് ആഴത്തിലുളള മുറിവേല്‍പ്പിച്ചു, മൂത്രം കുടിപ്പിച്ചു; ഇരകളെ ക്രൂര പീഡനത്തിന് ഇരയാക്കിയതായി എഫ്‌ഐആര്‍

റാഞ്ചി: ജാര്‍ഖണ്ഡില്‍ തട്ടി കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയായ അഞ്ചു പെണ്‍കുട്ടികള്‍ നേരിട്ടത് ക്രൂരപീഡനമെന്ന് റിപ്പോര്‍ട്ട്. തോക്കിന്‍മുനയില്‍ നിര്‍ത്തി കൂട്ടബലാത്സംഗം നടത്തിയശേഷം മണിക്കൂറുകളോളം മരത്തില്‍ കെട്ടിയിട്ട് ശരീരത്തില്‍ ആഴത്തില്‍ മുറിവുകളുണ്ടാക്കി. മൂത്രം കുടിപ്പിക്കുകയും ചെയ്തു. ബോധം പോയ ശേഷവും ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നും എഫ്ഐആറിൽ പറയുന്നു. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആറു പേര്‍ കസ്റ്റഡിയിലുണ്ട്.

കൃത്യവുമായി നേരിട്ടു ബന്ധമുള്ള നാലുപേരെ തിരിച്ചറിഞ്ഞ പൊലീസ് മൂന്നുപേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. വിവരം അറിയിക്കാന്‍ വൈകിയതിന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ അല്‍ഫോണ്‍സോ അലൈനിനെ അറസ്റ്റുചെയ്‌തെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വിട്ടയച്ചു.

മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന പ്രമുഖ സര്‍ക്കാരിതര ക്രൈസ്തവ സന്നദ്ധ സംഘടനയിലെ അംഗങ്ങളാണ് ഈ മാസം 19ന് ഖുന്തി കൊച്ചാങ് ആദിവാസി ഗ്രാമത്തില്‍ അക്രമത്തിന് ഇരയായത്. അവിടത്തെ മിഷനറി സ്‌കൂളില്‍ നാടകം അവതരിപ്പിക്കുന്നതിനിടെ ബൈക്കിലെത്തിയ ആറംഗ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവതികളെ കാറില്‍ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത ശേഷം വനത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. പുരുഷന്മാരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു ആക്രമണം.

Story by
Read More >>