ബിജെപി നേതാക്കളുടെ ഭൂമി വിവാദം; സൈന്യത്തിന്റെ പരാതിയില്‍ അന്വേഷണം വേണം: ഒമര്‍ അബ്ദുളള

Published On: 13 May 2018 3:45 AM GMT
ബിജെപി നേതാക്കളുടെ ഭൂമി വിവാദം; സൈന്യത്തിന്റെ പരാതിയില്‍ അന്വേഷണം വേണം: ഒമര്‍ അബ്ദുളള

കശ്മീര്‍: വെടിക്കോപ്പ് ഡിപ്പോയ്ക്കടുത്ത് ബിജെപി നേതാക്കള്‍ ഭൂമി വാങ്ങിയതും വീട് നിര്‍മ്മിച്ചതും സംബന്ധിച്ച് സൈന്യം പരാതി നല്‍കിയ പശ്ചാത്തലത്തില്‍
എത്രയും പെട്ടെന്ന് അന്വേഷണത്തിന് ഉത്തരവിടണമെന്ന് നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഉമര്‍ അബ്ദുളള ആവശ്യപ്പെട്ടു.

ജമ്മുവിനടുത്തെ നഗ്രോട്ട ആയുധപുരയക്കടുത്താണ് മുന്‍ ഉപമുഖ്യമന്ത്രിയും ഇപ്പോഴത്തെ സ്പീക്കറുമായ നിര്‍മ്മല്‍ സിങ്‌ വീട് നിര്‍മ്മിക്കുന്നത്. ഇത് സംബന്ധിച്ച് സൈന്യം പരാതി നല്‍കുകയും നിയമവിരുദ്ധമായ നിര്‍മ്മാണമാണിതെന്നും ചൂണ്ടിക്കാണിച്ച് സൈന്യം സര്‍ക്കാറിന് കത്തയച്ചിരുന്നു.

Top Stories
Share it
Top