ആയുധഡിപ്പോയ്ക്കടുത്ത് ബിജെപി നേതാവിന്റെ വീടുനിര്‍മ്മാണം; നിര്‍ത്തിവെയ്ക്കണമെന്ന് സൈന്യം

വെബ് ഡസ്‌ക്: ജമ്മു-കശ്മീര്‍ നിയമസഭ സ്പീക്കര്‍ നിര്‍മ്മല്‍ സിങ്, ഉപമുഖ്യമന്ത്രി കവീന്ദര്‍ ഗുപ്ത തുടങ്ങിയ ബിജെപി നേതാക്കള്‍ നഗ്രോട്ടയിലെ സൈനിക...

ആയുധഡിപ്പോയ്ക്കടുത്ത് ബിജെപി നേതാവിന്റെ വീടുനിര്‍മ്മാണം; നിര്‍ത്തിവെയ്ക്കണമെന്ന് സൈന്യം

വെബ് ഡസ്‌ക്: ജമ്മു-കശ്മീര്‍ നിയമസഭ സ്പീക്കര്‍ നിര്‍മ്മല്‍ സിങ്, ഉപമുഖ്യമന്ത്രി കവീന്ദര്‍ ഗുപ്ത തുടങ്ങിയ ബിജെപി നേതാക്കള്‍ നഗ്രോട്ടയിലെ സൈനിക യുദ്ധോപകരണ ഡിപ്പോയ്ക്കടുത്ത് സ്ഥലം വാങ്ങിയതായി റിപ്പോര്‍ട്ട്. ദി ഇന്ത്യന്‍ എക്‌സപ്രസാണ് വാര്‍ത്ത പുറത്തുവിട്ടത്. 2014 ല്‍ വാങ്ങിയ 2,000 ചതുര മീറ്റര്‍ സ്ഥലത്ത് സ്പീക്കര്‍ നിര്‍മ്മല്‍ സിങ് വീടുപണി തുടങ്ങിയിരിക്കുകയാണ്. നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെയക്ക്ണമെന്നാവിശ്യപ്പെട്ട് ലഫ്. ജനറല്‍ സരണ്‍ജീത്ത് സിങ് സ്പീകര്‍ക്ക് കത്തയച്ചു.

2018, മാര്‍ച്ച് 19നാണ് ലഫ്റ്റ്‌നന്റ് ജനറല്‍ സ്പീക്കര്‍ നിര്‍മ്മല്‍ സിങിന് കത്തയച്ചത് അന്ന് നിര്‍മ്മല്‍ സിങ് ഉപമുഖ്യമന്ത്രിയായിരുന്നു. നിര്‍മ്മല്‍ സിങ് വിട് നിര്‍മ്മിച്ചത് നിയമവിരുദ്ധമായിട്ടാണെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ''സുപ്രധാനമായ ഈ ആയുധപുരയക്കടുത്ത് വീടു നിര്‍മ്മിക്കുന്നത് വസുരക്ഷാപ്രശ്‌നം ഉണ്ടാക്കും. ആയുധ ഡിപ്പോയ്ക്കടുത്തുളളവരുടെ സുരക്ഷയേയും ഇത്് ബാധിക്കും'' കത്തില്‍ പറഞ്ഞു.

''ഡിപ്പോയ്ക്കടുത്ത് വീട് നിര്‍മ്മിക്കുന്നത് കടുത്ത സുരക്ഷാപ്രതിസന്ധിക്ക് കാരണമാകും, അതുകൊണ്ട് ദയവായി തിരുമാനം മാറ്റണമെന്ന അഭ്യര്‍ത്ഥിക്കുന്നു'' ലഫ്റ്റ്‌നന്റ്് ജനറല്‍ സിങ് കത്തില്‍ ആവശ്യപ്പെട്ടു. അതെസമയം, നിരന്തര അഭ്യര്‍ത്ഥനകള്‍ നടത്തിയിട്ടും തദ്ദേശ ഭരണകൂടങ്ങള്‍ നിര്‍മ്മാണ പ്രവര്‍ത്തനം തടയാത്തതിനെ തുടര്‍ന്നാണ് ല്ഫ്റ്റനന്റ് ജനറല്‍ സര്‍ജീത്ത് സിങ് സ്പീക്കര്‍ക്ക് നേരിട്ട് കത്തയച്ചതെന്നും വാര്‍ത്തയുണ്ട്. എന്നാല്‍, തന്റെ വീടുനിര്‍മ്മാണത്തിനെതിരായി നടക്കുന്ന വിവാദം രാഷ്ട്രീയ പ്രേരിതമെന്നാണ് നിര്‍മ്മല്‍ സിങിന്റെ വാദം.

Read More >>