ജമ്മുകശ്മീരിനെ ഒറ്റപ്പെടുത്താനാവില്ല: ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ

Published On: 26 Jun 2018 6:45 AM GMT
ജമ്മുകശ്മീരിനെ ഒറ്റപ്പെടുത്താനാവില്ല: ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ

വെബ്ഡസ്‌ക്: പാകിസ്താന്‍ പൊളളയായ വാദങ്ങള്‍ എത്ര ഉയര്‍ത്തിയാലും ജമ്മുകശ്മീരിനെ ഒറ്റപ്പെടുത്താന്‍ ഇന്ത്യക്ക് ആവില്ലെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ വ്യക്തമാക്കി. കശ്മീരുമായി ബന്ധപ്പെട്ട് യുഎന്‍ പൊതുസഭയില്‍ പാക് പ്രതിനിധിയുടെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു ഇന്ത്യ.'കശ്മീരികള്‍ക്കു നേരെ അതിക്രൂരമായ ആക്രമണം നടക്കുന്നു-കൂട്ടഹത്യയെ പ്രതിരോധിക്കാന്‍ യുഎന്‍ തയ്യാറാകണം' എന്ന് പാക് പ്രതിനിധി മലീഹ ലോധി യുഎന്‍ പൊതുസഭയില്‍ പറഞ്ഞിരുന്നു. 193-അംഗസഭയില്‍ പാകിസ്താന്‍ വാദം ഇന്ത്യ തളളികളയുകയായിരുന്നുവെന്ന പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

Top Stories
Share it
Top