ചറ്റബാല്‍ ഏറ്റുമുട്ടല്‍: 3 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

വെബ്ഡസ്‌ക്: ജമ്മുകശ്മീരിലെ ശ്രീനഗറിനടുത്ത് ചറ്റബാല്‍ മേഖലയില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മിലുണ്ടായ വെടിവെപ്പില്‍ 3 ഭീകരര്‍ കൊല്ലപ്പെട്ടതായി...

ചറ്റബാല്‍ ഏറ്റുമുട്ടല്‍: 3 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

വെബ്ഡസ്‌ക്: ജമ്മുകശ്മീരിലെ ശ്രീനഗറിനടുത്ത് ചറ്റബാല്‍ മേഖലയില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മിലുണ്ടായ വെടിവെപ്പില്‍ 3 ഭീകരര്‍ കൊല്ലപ്പെട്ടതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് പേര്‍ സമീപത്തെ വീടിനകത്ത് ഒളിച്ചിരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ചറ്റബാല്‍ മേഖല സുരക്ഷാസേന വളഞ്ഞിരിക്കുകയാണ്.

ജമ്മു കാശ്മീര്‍ പൊലീസും സി.ആര്‍.പി.എഫും സംയുക്തമായാണ് ഭീകരരുമായി ഏറ്റുമുട്ടല്‍ നടത്തിയത്. ഏറ്റുമുട്ടലില്‍ ഒരു ജവാന് പരിക്കേറ്റതായും വാര്‍ത്തയുണ്ട്. ഏറ്റുമുട്ടല്‍ നടന്ന മേഖലയില്‍ നിന്നും മൂന്ന് ഭീകരരുടെ മൃതദേഹം കണ്ടുകിട്ടിയതായി ജമ്മു കശ്മീര്‍ പൊലീസ് ട്വിറ്ററില്‍ കുറിച്ചു.

Encounter concluded in Chattabal Srinagar. Three bodies of terrorists recovered in a clean operation by J&K Police & CRPF. Well done boys.

— Shesh Paul Vaid (@spvaid) May 5, 2018

Story by
Read More >>