ബി.ജെ.പി മന്ത്രിയുടെ പുതിയ കണ്ടുപിടിത്തം; ജേര്‍ണലിസം മഹാഭാരത കാലത്തെന്ന്, പിന്തുണയുമായി ഉപമുഖ്യമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മഹാഭാരത കാലം തൊട്ട് മാധ്യമപ്രവര്‍ത്തനം ഉണ്ടെന്ന വാദവുമായി ഉത്തര്‍പ്രദേശ് മന്ത്രി ദിനേശ് ശര്‍മ്മ. ഹിന്ദി മാധ്യമ ദിവസവുമായി...

ബി.ജെ.പി മന്ത്രിയുടെ പുതിയ കണ്ടുപിടിത്തം; ജേര്‍ണലിസം മഹാഭാരത കാലത്തെന്ന്, പിന്തുണയുമായി ഉപമുഖ്യമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മഹാഭാരത കാലം തൊട്ട് മാധ്യമപ്രവര്‍ത്തനം ഉണ്ടെന്ന വാദവുമായി ഉത്തര്‍പ്രദേശ് മന്ത്രി ദിനേശ് ശര്‍മ്മ. ഹിന്ദി മാധ്യമ ദിവസവുമായി ബന്ധപ്പെട്ട് മധുരയില്‍ നടന്ന പരിപാടിയിലാണ് മന്ത്രിയുടെ പുതിയ വെളിപ്പെടുത്തല്‍. മന്ത്രിയുടെ വാദത്തിന് പിന്തുണയുമായി വേദിയിലുണ്ടായിരുന്ന ഉപമുഖ്യമന്ത്രിയും രംഗത്തെത്തി.

മഹാഭാരത കഥയില്‍ പക്ഷിയുടെ കണ്ണില്‍ നോക്കി യുദ്ധരംഗം വിശദീകരിക്കുന്നത് തത്സമയ സംപ്രേഷണമാണെന്നാണ് മന്ത്രിയുടെ വാദം. ഒപ്പം ഇന്നത്തെ ഗൂഗിളിന് തുല്യമാണ് നാരദനെന്നും മന്ത്രി പറഞ്ഞു.

'' നിങ്ങളുടെ ഗൂഗില്‍ ഇപ്പോഴാണ് തുടങ്ങിയത് എന്നാല്‍ ഞങ്ങളുടെ ഗൂഗില്‍ വര്‍ഷങ്ങള്‍ക്കു മുന്നേ തുടങ്ങിയതാണ്. നാരദ മുനി നാരായണ ചൊല്ലി എല്ലായിടത്തും ചെന്ന് വിവരം കൈമാറുമായിരുന്നു'' ദിനേശ് ശര്‍മ്മ പറഞ്ഞു. രാജ്യത്ത് മാധ്യമ സ്വാതന്ത്രം ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Story by
Read More >>