ചീഫ് ജസ്റ്റിസിനെതിരെ പ്രതിപക്ഷം ഇംപീച്ച്‌മെന്റിന് നോട്ടീസ് നല്‍കി

ന്യൂഡല്‍ഹി: സിബിഐ പ്രത്യേക കോടതി ജഡ്ജ് ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രീം കോടതി തളളിയ സാഹചര്യത്തില്‍ ചീഫ്...

ചീഫ് ജസ്റ്റിസിനെതിരെ പ്രതിപക്ഷം ഇംപീച്ച്‌മെന്റിന് നോട്ടീസ് നല്‍കി

ന്യൂഡല്‍ഹി: സിബിഐ പ്രത്യേക കോടതി ജഡ്ജ് ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രീം കോടതി തളളിയ സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരേ പ്രതിപക്ഷം ഇംപീച്ച്‌മെന്റിന് നോട്ടീസ് നല്‍കി. നോട്ടീസില്‍ 60 എംപിമാര്‍ ഒപ്പു വച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ്സ് അറിയിച്ചു. കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനാണ് നോട്ടീസ് നല്‍കിയത്.

രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായിവിഷയത്തില്‍ കൂടിയാലോചന നടത്തിയിരുന്നു. 1968 ജഡ്ജസ് ഇന്‍ക്വയറി നിയമം അനുസരിച്ച് ജഡജിമാര്‍ക്കെതിരെയുളള പരാതി ഉന്നയിക്കാന്‍ 100 ലോക്സഭാ എംപിമാരുടേയോ 50 രാജ്യസഭാംഗങ്ങളുടേയോ സമ്മതം ആവശ്യമാണ്.

ആഴ്ച്ചകള്‍ക്ക് മുമ്പ് 5 ജഡജ്മാര്‍ ചീഫ് ജസ്റ്റിസിനെതിരെ ആരോപണം ഉയര്‍ത്തി പത്രസമ്മേളനം നടത്തിയതിനു തൊട്ട് പിന്നാലെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ചീഫ് ജസ്റ്റിസിനെഇംപീച്ച് ചെയ്യണം എന്ന ആവശ്യം ഉന്നയിച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ ഏകോപനമില്ലായ്മയെ തുടര്‍ന്ന ആ നീക്കം നിര്‍ജ്ജീവമാകുകയായിരുന്നു.

Post #LoyaVerdict, #CJIImpeachment back on opposition table. Opposition leaders to meet Vice President @MVenkaiahNaidu at 12 noon @IndianExpress

— abantika ghosh (@abantika77) April 20, 2018

Story by
Read More >>