കെ.എം ജോസഫിന്റെ സീനിയോറിറ്റി താഴ്ത്തിയതില്‍ ജഡ്ജിമാര്‍ക്ക് പ്രതിഷേധം

ന്യൂഡല്‍ഹി: ജസ്റ്റിസ് കെ.എം ജോസഫിന്റെ സീനിയോറിറ്റി താഴ്ത്തിയ കേന്ദ്ര നടപടിയില്‍ സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് അതൃപ്തി. സര്‍ക്കാര്‍ ഉത്തരവില്‍ഇന്ദിരാ...

കെ.എം ജോസഫിന്റെ സീനിയോറിറ്റി താഴ്ത്തിയതില്‍ ജഡ്ജിമാര്‍ക്ക് പ്രതിഷേധം

ന്യൂഡല്‍ഹി: ജസ്റ്റിസ് കെ.എം ജോസഫിന്റെ സീനിയോറിറ്റി താഴ്ത്തിയ കേന്ദ്ര നടപടിയില്‍ സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് അതൃപ്തി. സര്‍ക്കാര്‍ ഉത്തരവില്‍ഇന്ദിരാ ബാനര്‍ജിക്കും വിനീത് സരണിനും താഴെയാണ് കെ.എം ജോസഫിന്റെ പേരുള്ളത്. കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് ജഡ്ജിമാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കാണും. ചൊവ്വാഴ്ചയാണ് പുതിയ ജഡ്ജിമാരുടെ സത്യപ്രതിജ്ഞ.

ജസ്റ്റിസ് കെ.എം. ജോസഫിന്റെ പേര് കൊളീജിയം ആദ്യം ശുപാര്‍ശ ചെയിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ അത് തിരിച്ചയച്ചിരുന്നു. ഇതിന് പിന്നാലെ വീണ്ടും പേര് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് കേന്ദ്രം അംഗീകരിക്കുകയായിരുന്നു. ഇതിനു ശേഷമാണ് ഇന്ദിരാ ബാനര്‍ജിയെയുംം വിനീത് സരണിനെയും ശുപാര്‍ശ ചെയ്തതെന്നും ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടുന്നു.

Story by
Read More >>