ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിശ്വാസ്യത അപകടാവസ്ഥയില്‍: ജസ്റ്റിസ് ചെലമേശ്വര്‍

Published On: 2018-06-23 03:45:00.0
ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിശ്വാസ്യത അപകടാവസ്ഥയില്‍: ജസ്റ്റിസ് ചെലമേശ്വര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിശ്വാസ്യത അപകടാവസ്ഥയിലാണെന്ന് സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ചെലമേശ്വര്‍. ഉന്നത നീതിപീഠത്തില്‍ അഴിമതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വതന്ത്ര ജുഡീഷ്യറിയില്ലെങ്കില്‍ ജനാധിപത്യത്തിന് പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്നും അത്തരത്തില്‍ ഒരു ഭീഷണിയുണ്ടെന്ന് ഇപ്പോഴും എനിക്ക് തോന്നുന്നുണ്ടെന്നും അദ്ദേഹം ഇന്നലെ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സുപ്രീംകോടതിയിലെ ബന്ധു നിയമനങ്ങള്‍ അഴിമതിക്ക് ആക്കം കൂട്ടുന്നുണ്ട്. ജഡ്ജിമാരുടെ മക്കളുടെ കാര്യത്തിലടക്കം ഇത് തന്നെയാണ് കാണുന്നത്. മുന്‍ ചീഫ് ജസ്റ്റിസുമാരുടെ മക്കളായ അഭിഭാഷകരുടെ ആദായനികുതി റിട്ടേണ്‍ പരിശോധിച്ചാല്‍ പലതും മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

Top Stories
Share it
Top