ഇന്ദിരാബാനര്‍ജി, സുപ്രീം കോടതിയില്‍ മൂന്നാമത്തെ വനിതാജഡ്ജി

ന്യൂഡല്‍ഹി: പരമോന്നത നീതിപീഠത്തിലേക്ക് ജസ്റ്റിസുമാരെ നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം നല്‍കിയ ശിപാര്‍ശ കേന്ദ്ര നിയമ മന്ത്രാലയം അംഗീകരിച്ചു....

ഇന്ദിരാബാനര്‍ജി, സുപ്രീം കോടതിയില്‍ മൂന്നാമത്തെ വനിതാജഡ്ജി

ന്യൂഡല്‍ഹി: പരമോന്നത നീതിപീഠത്തിലേക്ക് ജസ്റ്റിസുമാരെ നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം നല്‍കിയ ശിപാര്‍ശ കേന്ദ്ര നിയമ മന്ത്രാലയം അംഗീകരിച്ചു. അതുപ്രകാരം മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി (60) ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് സരണ്‍, ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫ് എന്നിവര്‍ സൂപ്രീം കോടതി ജഡ്ജിമാരാകും.

ജസ്റ്റിസ് കെഎം ജോസഫിന്റെ പേര് ഈ വര്‍ഷം ജനുവരിയില്‍ തന്നെ സുപ്രീം കോടതിയിലെ അഞ്ച് മുതിര്‍ന്ന ജഡ്ജമാര്‍ ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ശിപാര്‍ശ സര്‍ക്കാര്‍ തളളികളയുകയായിരുന്നു. സുപ്രീം കോടതിയില്‍ ജഡ്ജിയായി ഉയര്‍ത്തപ്പെട്ട എട്ടാമത്തെ വനിതയാണ് ജസ്റ്റിസ് ഇന്ദിരാബാനര്‍ജി.

1989 ലാണ് ആദ്യമായി സുപ്രീം കോടതിയില്‍ വനിത ജഡ്ജിനെ ലഭിച്ചത്. ഇതാദ്യമായിട്ടാണ് പരമോന്നത കോടതിയില്‍ മൂന്ന് സ്ത്രീകള്‍ ജഡ്ജിമാരായി ഉണ്ടാകുന്നത്. ജസ്റ്റിസ് ആര്‍ ഭാനുമതി, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരാണ് മറ്റ് വനിതകള്‍.

Story by
Read More >>