ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി വീണ്ടും പരിഗണിക്കും; ഇന്ന് അഞ്ചംഗ കൊളീജിയം ചേരും

വെബ്ബ് ഡസ്‌ക്: ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തുന്നത് വീണ്ടും പരിഗണിക്കുന്നതിന് സുപ്രീം കോടതി കൊളീജിയം ഇന്ന് ഉച്ചക്ക് ശേഷം...

ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി വീണ്ടും പരിഗണിക്കും; ഇന്ന് അഞ്ചംഗ കൊളീജിയം ചേരും

വെബ്ബ് ഡസ്‌ക്: ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തുന്നത് വീണ്ടും പരിഗണിക്കുന്നതിന് സുപ്രീം കോടതി കൊളീജിയം ഇന്ന് ഉച്ചക്ക് ശേഷം
ചേരും. മുതിര്‍ന്ന അഞ്ച് ജഡ്ജിമാരുടെ കൊളീജിയമാണ് ഇന്ന് ചേരുക.

വിഷയത്തില്‍ കൊളീജിയം നിര്‍ദ്ദേശം സര്‍ക്കാര്‍ തളളിയ സാഹചര്യത്തില്‍ ഇന്നു ചേരുന്ന കൊളീജിയം രാഷ്ട്രീയമായും ഏറെ പ്രാധാന്യമുണ്ട്. കെ.എം ജോസഫിനെ വീണ്ടും പരിഗണിക്കുകയല്ലാതെ മറ്റ് അജണ്ട കൊളീജ്യത്തില്‍ ഇല്ലെന്ന് ചീഫ് ജസ്റ്റിസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ജസ്റ്റിസ് കെ.എം ജോസഫിന് പുറമെ മറ്റൊരാളെ പരിഗണിക്കുമെന്ന അഭ്യൂഹവും ചീഫ് ജസ്റ്റിസ് തളളി. 31 ജഡ്ജിമാര്‍ വേണ്ടയിടത്ത് ഇപ്പോള്‍ 21 ജഡ്ജിമാരാണുളളത്. ഇന്ന് വൈകിയിട്ട് 4.30 നായിരിക്കും കൊളീജിയം ചേരുകയെന്നാണ് സുപ്രീം കോടതിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

കെ.എം ജോസഫിനെ ജഡ്ജിയായി ഉയര്‍ത്തിയ കൊളീജിയം നടപടി പിന്‍വലിക്കാന്‍ കേന്ദ്ര നിയമമന്ത്രി ആവശ്യപ്പട്ടത് വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

Story by
Read More >>