കൊളീജിയം ശുപാര്‍ശ തള്ളിയ നടപടി സംഭവിക്കാന്‍ പാടില്ലാത്തതെന്ന് ജസ്റ്റിസ് കൂര്യന്‍ ജോസഫ് 

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നതിനുള്ള കൊളീജിയം ശുപാര്‍ശ തള്ളിയ കേന്ദ്രസര്‍ക്കാര്‍...

കൊളീജിയം ശുപാര്‍ശ തള്ളിയ നടപടി സംഭവിക്കാന്‍ പാടില്ലാത്തതെന്ന് ജസ്റ്റിസ് കൂര്യന്‍ ജോസഫ് 

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നതിനുള്ള കൊളീജിയം ശുപാര്‍ശ തള്ളിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതിയിലെ സീനിയര്‍ ജഡ്ജിമാരിലൊരാളായ ജസ്റ്റിസ് കൂര്യന്‍ ജോസഫ്. കൊളീജിയം തീരുമാനത്തില്‍ കേന്ദ്രം കൈക്കൊണ്ട നടപടി സംഭവിക്കാന്‍ പാടില്ലാത്തതാണ്.

ഇതുവരെ ഇങ്ങനെ ഉണ്ടായിട്ടില്ല. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നും കൊളീജിയം അടുത്താഴ്ച ചേരുമെന്നും കുര്യന്‍ ജോസഫ് പറഞ്ഞു. കെഎം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുളള കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രം തള്ളിയത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

സീനിയോരിറ്റി ലിസ്റ്റില്‍ 42-ാം സ്ഥാനത്തുള്ള കെഎം ജോസഫിനെ പരിഗണിക്കാതെ സുപ്രിം കോടതി ഇന്ദു മല്‍ഹോത്രയെ മാത്രമാണ് പരിഗണിച്ചത്. കൊളീജിയത്തിന്റെ ശുപാര്‍ശ വീണ്ടും കേന്ദ്ര സര്‍ക്കാരിന് അയച്ചേയ്ക്കുമെന്നാണ് സൂചന. 2016 ല്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള മോദി സര്‍ക്കാരിന്റെ നടപടി റദ്ദാക്കിയത് കെഎം ജോസഫായിരുന്നു.

Story by
Read More >>