ജഡ്ജി ലോയയുടെ മരണം; പ്രത്യേക അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി

Published On: 19 April 2018 5:15 AM GMT
ജഡ്ജി ലോയയുടെ മരണം; പ്രത്യേക അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സിബിഐ പ്രത്യേക ജഡ്ജിയായിരുന്ന ബി.എച്ച് ലോയയുടെ ദുരൂഹ മരണത്തെകുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ സുപ്രീംകോടതി തള്ളി.ഗൂഢലക്ഷ്യങ്ങളുള്ള ഹരജികള്‍ നിരുത്സാഹുപ്പെടുത്തണമെന്ന് വിധി പ്രഖ്യാപിക്കവെ സുപ്രീംകോടതി പരാമര്‍ശിച്ചു.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ പ്രത്യേക ബെഞ്ചാണ് വിധിപ്രഖ്യാപിച്ചത്.ലോയയുടെ മരണത്തില്‍ അസ്വോഭാവികതകളില്ലെന്നും ഇതുമായി ബന്ധപ്പെട്ട ഹരജികള്‍ മറ്റൊരു കോടതിയും പരിഗണിക്കരുതെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഢ് എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍. 2014ല്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ ഉള്‍പ്പെട്ട സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വിചാരണക്കിടെയാണ് 48 കാരനായ ലോയ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെയായിരുന്നു മരണം.

രേഖകള്‍ പ്രകാരം ഹൃദയാഘാതത്തെത്തുടര്‍ന്നാണ് ലോയ മരിച്ചത്. അതില്‍ അസ്വോഭാവികമായി ഒന്നും തന്നെയില്ലെന്നും സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഏഴു ഹരജികളാണ് സുപ്രീംകോടതിയില്‍ ലഭിച്ചത

Top Stories
Share it
Top