നീതി വേണം; കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടി നിരാഹാര സമരത്തില്‍

Published On: 2018-07-01 03:45:00.0
നീതി വേണം; കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടി നിരാഹാര സമരത്തില്‍

ബറേലി:കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടി നീതിക്കായി അനിശ്ചിതകാല സമരത്തിന്. ഉത്തര്‍ പ്രദേശിലെ ബറേലി കളക്ട്രേറ്റിന് മുന്നിലാണ് പോലീസിന്റെ മെല്ലെപ്പോക്ക് നയത്തില്‍ പ്രതിഷേധിക്കുന്നത്.

അഞ്ച് പ്രതികളാണ് കേസില്‍ ഉള്ളത്, ഇതില്‍ രണ്ട്‌പേരെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പതിനാലുകാരിയുടെ കുടുംബവും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം, അന്വേഷണം നടക്കുകയാണെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും റൂറല്‍ എസ്പി സതീഷ് കുമാര്‍ അറിയിച്ചു.

Top Stories
Share it
Top