വട്ടിയൂർക്കാവിൽ പത്മജ വേണ്ട; സ്ഥാനാർത്ഥിത്വത്തിനെതിരെ മുരളീധരൻ

വേദനയോടെയാണ് വട്ടിയൂർക്കാവ് മണ്ഡലം വിട്ടതെന്നും അദ്ദേഹം പറഞ്ഞു.

വട്ടിയൂർക്കാവിൽ പത്മജ വേണ്ട; സ്ഥാനാർത്ഥിത്വത്തിനെതിരെ മുരളീധരൻ

കോഴിക്കോട്: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ തന്റെ കുടുംബത്തിൽ നിന്ന് സ്ഥാനാർത്ഥി വേണ്ടെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. പത്മജ വേണുഗോപാൽ സ്ഥാനാർത്ഥിയാവേണ്ട. പത്മജയെ നിർത്തിയാൽ കുടുംബവാഴ്ച എന്ന ആരോപണം ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി. വട്ടിയൂർക്കാവിലേക്ക് തനിക്ക് പ്രത്യേക നോമിനിയില്ല. വേദനയോടെയാണ് വട്ടിയൂർക്കാവ് മണ്ഡലം വിട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ പട്ടിക ഉടൻ തയാറാക്കണം. വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിത്വത്തിന്റെ പേരിൽ തർക്കമുണ്ടാവില്ല. അരൂർ സീറ്റിൽ ഷാനിമോൾ ഉസ്മാനാണ് സാദ്ധ്യത. ഷാനിമോളുടെ മികച്ച പ്രകടനം അംഗീകരിക്കണമെന്നും മുരളീധരൻ വ്യക്തമാക്കി.

മണ്ഡലത്തിൽ ഇത്തവണ ബി.ജെ.പി നേട്ടമുണ്ടാക്കില്ല. ഒ. രാജഗോപാലിന്റെ തോൽവി റെക്കോർഡ് മറികടക്കാനാണ് കുമ്മനം മൽസരിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.

Read More >>