ഞാന്‍ കുറ്റം ചെയ്തിട്ടില്ല:കഫീല്‍ ഖാന്‍

ലക്‌നൗ: ചില സമയങ്ങളില്‍ ഞാന്‍ എന്നോട് തന്നെ ചോദിക്കും, ഞാന്‍ ശരിക്കും കുറ്റം ചെയ്തിട്ടുണ്ടോ? ഇല്ല.. ഒരിക്കലുമില്ല. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍...

ഞാന്‍ കുറ്റം ചെയ്തിട്ടില്ല:കഫീല്‍ ഖാന്‍

ലക്‌നൗ: ചില സമയങ്ങളില്‍ ഞാന്‍ എന്നോട് തന്നെ ചോദിക്കും, ഞാന്‍ ശരിക്കും കുറ്റം ചെയ്തിട്ടുണ്ടോ? ഇല്ല.. ഒരിക്കലുമില്ല. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ഓക്സിജന്‍ കിട്ടാതെ 68 കുട്ടികള്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ ഡോ.കഫീല്‍ ഖാന്റെ പത്ത് പേജുകളടങ്ങിയ കത്തിലെ ഒരു വരിയാണിത്.2017 ഏപ്രില്‍ 18 ന് അറസ്റ്റിലായ ഡോക്ടറുടെ ജാമ്യാപേക്ഷ ഇത് വരെ കോടതി അംഗീകരിച്ചിട്ടില്ല. കഫീല്‍ ഖാന്‍ ഉള്‍പ്പെടെയുള്ള ഏഴ്‌പേര്‍ക്കെതിരെ ഗോരഖ്പുര്‍ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരമാണ് അറസ്റ്റ് നടന്നത്. ഓക്‌സിജന്‍ ക്ഷാമമുണ്ടായതോടെ സ്വകാര്യത ആശുപത്രിയില്‍ നിന്നും ഓക്‌സിജന്‍ സിലിണ്ടറുകള്‍ കഫീല്‍ ഖാന്‍ എത്തിച്ചത് കുറച്ചുകുഞ്ഞുങ്ങളുടെയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചിരുന്നു. ഇത് പല മാതാപിതാക്കളും മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ സ്വന്തം ക്ലീനിക്കിലേക്ക് കഫീല്‍ ഖാന്‍ കടത്തിക്കൊണ്ടുപോയി എന്ന ആരോപണമാണ് അധികൃതര്‍ അദ്ദേഹത്തിനെതിരെ ഉന്നയിച്ചത്. ദുരന്തത്തിന് ശേഷം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പെരുമാറിയത് വളരെ മോശമായിട്ടാണ്. പുറത്തനിന്ന് സിലിണ്ടറുകള്‍ കൊണ്ട് വന്ന് കുട്ടികളുടെ ജീവന്‍ രക്ഷിച്ചാല്‍ ഹീറൊ ആയെന്ന് കരുതണ്ട. അത് ഞങ്ങള്‍ നോക്കിക്കോളാം. എന്നായിരുന്നു യോഗി ഡോക്ടറോട് പറഞ്ഞത്. അതേസമയം ജയിലില്‍ കഴിയുന്ന തന്റെ ഭര്‍ത്താവിന് പ്രാഥമിക ചികിത്സകള്‍ വരെ നിഷേധിച്ചിരിക്കുയാണെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ ഭാര്യ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കഫീല്‍ ഖാന്റെ ആരോഗ്യനില വഷളായികൊണ്ടിരിക്കയാണെന്നും ജയിലധികൃര്‍ അദ്ദേഹത്തിന് വേണ്ട ചികിത്സ നല്‍കാന്‍ തയ്യാറാകുന്നില്ലെന്നുമാണ് അദ്ദേഹത്തിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞത്.

Story by
Read More >>