കൈരാനയില്‍ പ്രതിപക്ഷത്തിന് തിളക്കമുളള വിജയം നല്‍കി തബസൂം ഹസന്‍

Published On: 2018-05-31 08:45:00.0
കൈരാനയില്‍ പ്രതിപക്ഷത്തിന് തിളക്കമുളള വിജയം നല്‍കി തബസൂം ഹസന്‍

വെബ്ഡസ്‌ക്: രാജ്യം കിതപ്പോടെ കാത്തിരുന്ന കൈരാന ലോക്‌സഭാ മണ്ഡലത്തില്‍ ബീഗം തബസൂം ബിജെപിയെ തറപറ്റിച്ചു. ബിജെപിയെ പരാജയപ്പെടുത്താനായി രാഷ്ട്രീയ ലോക് ദളിന്റെ സ്ഥാനാര്‍ത്ഥിയായ ഈ 47 കാരിക്ക്‌ സമാജ് വാദി പാര്‍ട്ടി, മായാവതിയുടെ ബിഎസ്പി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചു.

ബിജെപി.യുടെ മിഗ്രംസിങിനെ (57) ആണ് തബസൂം പരാജയപ്പെടുത്തിയത്. തന്നെ വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി പ്രകാശിക്കുന്നതായി ബീഗം തബസൂം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ''നമ്മള്‍ ജീവിക്കുകയും ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു, നമ്മള്‍ എല്ലാവരേയും കാണും, എല്ലാവര്‍ക്കൊപ്പം ഇരിക്കും, എല്ലാവരേയും ചേര്‍ത്തുപിടിക്കും, അതാണ് ഞങ്ങളെ വിജയിപ്പിച്ചത്, അത് ഇനിയും തുടരും.'' തബസൂം പറഞ്ഞു.

തബസൂമിന്റെ വിജയം വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തിന് പ്രതീക്ഷ നല്‍കുന്നതാണെന്നും വിലയിരുത്തലുണ്ട്.


Top Stories
Share it
Top