കൈരാന ഉള്‍പ്പടെ 4 ലോക്‌സഭാമണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

Published On: 2018-05-31 03:15:00.0
കൈരാന ഉള്‍പ്പടെ 4 ലോക്‌സഭാമണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് ലോക്സഭാ മണ്ഡലങ്ങളിലെ ഫലം ഇന്ന്. രാവിലെ എട്ടു മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിച്ചു.

ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തിയ ഉത്തര്‍പ്രദേശിലെ കൈരാന മണ്ഡലത്തിലെ ഫലമാണ് കൂടുതല്‍ ശ്രദ്ധേയം. ഇവിടെ 73 ബൂത്തുകളില്‍ കഴിഞ്ഞ ദിവസം റീപോളിങ് നടന്നിരുന്നു.

മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ പാല്‍ഗഡ്, ബന്ദാര ഗോണ്ഡിയ നാഗാലാന്‍ഡിലെ ഒരേ ഒരു ലോക്സഭാ മണ്ഡലം എന്നിവിടങ്ങളിലാണ് വോട്ടെണ്ണുന്നത്. ഇവയ്ക്ക് പുറമെ വിവിധ സംസ്ഥാനങ്ങളിലെ 9 നിയമസഭാ സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം.

Top Stories
Share it
Top