രാഹുൽ ​ഗാന്ധിയും കമൽഹാസനും കൂടിക്കാഴ്ച നടത്തി

Published On: 20 Jun 2018 1:45 PM GMT
രാഹുൽ ​ഗാന്ധിയും കമൽഹാസനും കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: മക്കള്‍ നീതി മയ്യം നേതാവും സിനിമാ താരവുമായ കമല്‍ഹാസന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി. രാഹുലിന്റെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച.

സൗഹൃദം പുതുക്കല്‍ മാത്രമായിരുന്നു കൂടിക്കാഴ്ച്ചയുടെ ലക്ഷ്യമെന്ന് കമല്‍ഹാസന്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ സ്ഥിതിഗതികളെക്കുറിച്ചും രാഷ്ട്രീയസാഹചര്യങ്ങളെക്കുറിച്ചും രണ്ടു പാര്‍ട്ടികളെയും സംബന്ധിക്കുന്ന നിരവധി കാര്യങ്ങളെ പറ്റിയും സംസാരിച്ചതായി രാഹുൽ ​ഗാന്ധി ട്വീറ്റ് ചെയതു. പ്രിയങ്ക വാദ്രയുമായും കമല്‍ഹാസന്‍ സംസാരിച്ചു.

Enjoyed meeting @ikamalhaasan in Delhi today. We discussed a wide range of issues concerning our two parties, including the political situation in Tamil Nadu. pic.twitter.com/cPWQd8w7YY

— Rahul Gandhi (@RahulGandhi) June 20, 2018


Top Stories
Share it
Top