15 വര്‍ഷം കഠിനാധ്വാനം ചെയ്ത ശിവരാജ് ചൗഹാന് വിശ്രമം നല്‍കുക തന്നെ ചെയ്യും; കമല്‍നാഥ്

Published On: 2018-04-27 10:30:00.0
15 വര്‍ഷം കഠിനാധ്വാനം ചെയ്ത ശിവരാജ് ചൗഹാന് വിശ്രമം നല്‍കുക തന്നെ ചെയ്യും; കമല്‍നാഥ്

മധ്യപ്രദേശിലെ എല്ലാ വിഭാഗം ജനങ്ങളും ദുരിതത്തിലാണെന്നും ദുരിതത്തിലാക്കിയ ബിജെപി സര്‍ക്കാരിനോടവര്‍ കടുത്ത ദേഷ്യത്തിലുമാണെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കമല്‍നാഥ്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ യാതൊരു അഭിപ്രായവ്യത്യാസവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശില്‍ പുതിയ മുഖത്തിന്റെ ആവശ്യമില്ല. ഞങ്ങള്‍ക്ക് ആവശ്യത്തിന് മുഖങ്ങളും നേതാക്കളും ഉണ്ട്. വലിയതും വ്യത്യസ്തകളും ഉള്ള സംസ്ഥാനമാണിത്. ഐക്യത്തോടെയുള്ള യോജിച്ച പ്രവര്‍ത്തനമാണ് വേണ്ടതെന്നും കമല്‍നാഥ് പറഞ്ഞു.

ജ്യോതിരാദിത്യ സിന്ധ്യ പ്രചരണസമിതിയുടെ ചെയര്‍മാനാണ്. സംസ്ഥാനത്ത് പാര്‍ട്ടി അധികാരത്തിലെത്തുവാന്‍ വേണ്ടി ഞങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുകയാണ്. 15 വര്‍ഷം കഠിനാധ്വാനം ചെയ്ത ശിവരാജ് ചൗഹാന് വിശ്രമം നല്‍കുക തന്നെ ചെയ്യുമെന്നും കമല്‍നാഥ് പറഞ്ഞു.

Top Stories
Share it
Top