കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ല: റെയില്‍വെ മന്ത്രി

ന്യൂഡല്‍ഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍. വിഷയം പരിശോധിച്ച ശേഷം അന്തിമ തീരുമാനം കൈകൊള്ളുമെന്നും...

കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ല: റെയില്‍വെ മന്ത്രി

ന്യൂഡല്‍ഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍. വിഷയം പരിശോധിച്ച ശേഷം അന്തിമ തീരുമാനം കൈകൊള്ളുമെന്നും റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. പദ്ധതി നീണ്ടുപോകുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെയും മന്ത്രി വിമര്‍ശിച്ചു.

ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ല. റെയില്‍വെ വികസനത്തിന്റെ കാര്യത്തില്‍ സംസ്ഥാനം സഹകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, ബിഇഎംഎല്ലുമായി ചേര്‍ന്ന് കോച്ച് ഫാക്ടറി യാഥാര്‍ത്ഥ്യമാക്കുന്നതിന് എംബി രാജേഷ് എംപി റെയില്‍വെ മന്ത്രിക്ക് ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു.

Read More >>