മാനസസരോവര്‍ തീര്‍ത്ഥാടകര്‍ സുരക്ഷിതര്‍- കണ്ണന്താനം

Published On: 2018-07-03 07:15:00.0
മാനസസരോവര്‍ തീര്‍ത്ഥാടകര്‍ സുരക്ഷിതര്‍- കണ്ണന്താനം

കോഴിക്കോട്: മഞ്ഞും മഴയും കാരണം നേപ്പാളിലെ മാനസസരോവര്‍- കൈലാസ തീര്‍ത്ഥാടനത്തിന് പോയ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി താന്‍ ഫോണില്‍ സംസാരിച്ചിരുന്നതായും തീര്‍ത്ഥാടകര്‍ യാത്ര പുനരാരംഭിച്ചതായി വിവരം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. കാലാവസ്ഥ മെച്ചപ്പെട്ടതിനാല്‍ ഇവര്‍ ഉടന്‍ തിരികെ എത്തുമെന്നും കണ്ണന്താനം പ്രതീക്ഷ പ്രകടിപ്പിച്ചു.

മാനസസരോവര്‍ തീര്‍ത്ഥാടത്തിന് പോയ 600 ഇന്ത്യക്കാരുടെ രണ്ട സംഘമാണ് കഴിഞ്ഞ ദിവസം നേപ്പാളില്‍ കുടുങ്ങിയത്. ഇതില്‍ ഒരു മലയാളി തീര്‍ത്ഥാടക ശ്വാസതടസ്സം മൂലം മരണമപ്പെട്ടിരുന്നു. മലപ്പുറം വണ്ടൂര്‍ സ്വദേശിനിയായ ലീലാ അന്തര്‍ജനം ആണ് മരിച്ചത്.

Top Stories
Share it
Top