കാണ്‍പൂര്‍ ഐഐടിയില്‍ ദലിത്‌ വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

Published On: 2018-04-19 06:45:00.0
കാണ്‍പൂര്‍ ഐഐടിയില്‍ ദലിത്‌ വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

കാണ്‍പൂര്‍: കാണ്‍പൂര്‍ ഐഐടിയില്‍ ദലിത്‌ വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗം മൂന്നാംവര്‍ഷ പിഎച്ച്ഡി വിദ്യാര്‍ഥി ഭീംസിങാണ് മരിച്ചത്. മുറിയല്‍ നിന്നും പോലീസ് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ടെങ്കിലും മരണകാരണം വ്യക്തമല്ലെന്ന് കാണ്‍പൂര്‍ ഐഐടി ഡപ്യൂട്ടി ഡയറക്ടര്‍ മണിന്ദ്ര അഗര്‍വാള്‍ പറഞ്ഞു. സഹാധ്യാപകനെതിരെ ജാതിയധിക്ഷേപം നടത്തിയതിന്റെ പേരില്‍ ഐഐടിയിലെ നാലു മുതിര്‍ന്ന അധ്യാപകര്‍ കോടതി നടപടിപകള്‍ നേരിടുകയാണ്.

Top Stories
Share it
Top