പ്രതിപക്ഷത്തേയും നേതാക്കളേയും തരംതാഴ്ത്തുന്ന സർക്കാരിന്റെ നീക്കത്തെ വിമർശിച്ച് കപിൽ സിബൽ

ഐഎൻഎക്‌സ് മീഡിയ കേസിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാടിനോടുള്ള വിമർശനമാണ് സിബൽ ട്വീറ്റിലൂടെ വെളിപ്പെടുത്തിയത്.

പ്രതിപക്ഷത്തേയും നേതാക്കളേയും തരംതാഴ്ത്തുന്ന സർക്കാരിന്റെ നീക്കത്തെ വിമർശിച്ച് കപിൽ സിബൽ

ന്യൂഡൽഹി: പ്രതിപക്ഷത്തേയും നേതാക്കളേയും തരംതാഴ്ത്തുന്ന മോദി സർക്കാരിന്റെ നീക്കത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബൽ. പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാക്കളെയും തരംതാഴ്ത്തുന്നത് അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടാന്‍ ഏത് ബി.ജെ.പി നേതാവാണ് സധൈര്യം മുന്നോട്ട് വരിക? എന്ന് കബില്‍ സിബല്‍ ട്വിറ്ററില്‍ കുറിച്ചു.ഐഎൻഎക്‌സ് മീഡിയ കേസിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാടിനോടുള്ള വിമർശനമാണ് സിബൽ ട്വീറ്റിലൂടെ വെളിപ്പെടുത്തിയത്.

കേസിൽ മുൻ കേന്ദ്ര മന്ത്രി പി.ചിദംബരത്തിന്റെ അഭിഭാഷകനാണ് സിബൽ.

ഐഎൻഎക്‌സ് മീഡിയ കേസിൽ പി. ചിദംബരത്തെ 26വരെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടിരുന്നു. 2017 മെയ് 15ന് എഫ്.ഐ.ആറിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ഡൽഹി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് മുൻ മന്ത്രിയുടെ അറസ്റ്റിന് വഴിയൊരുങ്ങിയത്.

ഒന്നാം യുപിഎയുടെ കാലത്ത് ഐ.എൻ.എക്സ്. മീഡിയയ്ക്ക് വിദേശത്തുനിന്ന് 305 കോടിരൂപയുടെ നിക്ഷേപത്തിനായി വിദേശനിക്ഷേപ പ്രോത്സാഹന ബോർഡ് ചട്ടം ലംഘിച്ച് അനുമതി നൽകിയെന്ന പരാതിയാണ് കേസിന് ആധാരം. 2007-ൽ ഒന്നാം യു.പി.എ. സർക്കാരിന്റെ കാലത്ത് നടന്ന സംഭവത്തിൽ അന്നത്തെ ധനമന്ത്രി ചിദംബരം വഴിവിട്ട സഹായം നൽകിയെന്നാണ് ആരോപണമുള്ളത്.

Read More >>