കര്‍ണാടകയില്‍ തുക്കുമന്ത്രിസഭയെന്ന് പ്രവചനം; ജനതാദള്‍ സെക്യുലര്‍ നിര്‍ണ്ണായകശക്തി

Published On: 13 May 2018 3:00 AM GMT
കര്‍ണാടകയില്‍ തുക്കുമന്ത്രിസഭയെന്ന് പ്രവചനം; ജനതാദള്‍ സെക്യുലര്‍ നിര്‍ണ്ണായകശക്തി

ബംഗളൂരു: ശനിയാഴ്ച കര്‍ണാടകയില്‍ വോട്ടിങ് അവസാനിച്ചതോടെ എട്ട് പ്രധാന എക്‌സിറ്റ് പോളില്‍ പ്രാദേശിക ചാനലടക്കം ആറു ചാനലുകള്‍ ബിജെപിക്ക് മുന്‍തൂക്കം നല്‍കി. തൂക്കുമന്ത്രിസഭ വരുമെന്നാണ് മറ്റ് ഏഴ് എക്‌സിറ്റ് പോളുകളുടെ പ്രവചനം.

ബിജെപിക്കും കോണ്‍ഗ്രസിനും കേവല ഭൂരിപക്ഷമായ 112 സീറ്റുകള്‍ ലഭിക്കില്ലെന്നാണ് തൂക്കുമന്ത്രിസഭ വരുമെന്നു പ്രവചിക്കുന്ന ചാനലുകളുടെ കണക്കുകള്‍. ജനതാദള്‍ സെക്യുലര്‍ നിര്‍ണ്ണായക ശക്തിയെന്നാണ് എല്ലാ എക്‌സിറ്റ് പോളുകളും വ്യക്തമാക്കുന്നത്. 224 ല്‍ 222 സീറ്റുകളിലും പ്രവചനം നടന്നു.

Top Stories
Share it
Top