20 ലിംഗായത്ത് എംഎല്‍മാര്‍ മറുകണ്ടം ചാടുമോ? 

ബംഗളൂരു: കര്‍ണാടകയില്‍ യെദ്യൂരപ്പ ഇന്ന് വിശ്വാസവോട്ടു തേടുമ്പോള്‍ കോണ്‍ഗ്രസ്സില്‍ നിന്നുള്ള 18 ഉം ജെഡിഎസില്‍ നിന്നുള്ള രണ്ടും ലിംഗായത്ത് എംഎല്‍എമാര്‍...

20 ലിംഗായത്ത് എംഎല്‍മാര്‍ മറുകണ്ടം ചാടുമോ? 

ബംഗളൂരു: കര്‍ണാടകയില്‍ യെദ്യൂരപ്പ ഇന്ന് വിശ്വാസവോട്ടു തേടുമ്പോള്‍ കോണ്‍ഗ്രസ്സില്‍ നിന്നുള്ള 18 ഉം ജെഡിഎസില്‍ നിന്നുള്ള രണ്ടും ലിംഗായത്ത് എംഎല്‍എമാര്‍ മറുകണ്ടം ചാടിയേക്കുമോയെന്ന ഭീതിയിലാണ് കോണ്‍ഗ്രസ്സ്-ജെഡിഎസ് സഖ്യം. ബിജെപി നേതാക്കളില്‍ ഭൂരിഭാഗം പേരും കരുതുന്നത് ലിംഗായത്ത് എംഎല്‍എമാര്‍ സ്വന്തം ഭാവിവും സമുദായത്തിന്റെ താത്പര്യവും മുന്‍നിര്‍ത്തി തങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്നാണ്.

സമുദായത്തെ വിഭജിക്കാനുള്ള കോണ്‍ഗ്രസ്സ് ശ്രമത്തില്‍ ലിംഗായത്ത് ഇപ്പോള്‍ തന്നെ അസ്വസ്ഥരാണെന്നാണ് മുതിര്‍ന്ന ബിജെപി നേതാവിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തത്. ലിംഗായത്ത് വിരുദ്ധരായി കണക്കാക്കുന്ന ജെഡിഎസുമായി സഖ്യമുണ്ടാക്കാനുള്ള കോണ്‍ഗ്രസ്സിന്റെ തീരുമാനം സമുദായത്തെ ചൊടിപ്പിട്ടുണ്ടെന്നും ബിഎസ് യെദ്യൂരപ്പയെയാണ് ലിംഗായത്തുകാര്‍ നേതാവായി കാണുന്നതെന്നും അദ്ദേഹം പറയുന്നു.

Story by
Read More >>