ബിജെപിക്ക് തിരിച്ചടി; നാളെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രിംകോടതി

Published On: 18 May 2018 6:00 AM GMT
ബിജെപിക്ക് തിരിച്ചടി; നാളെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ കര്‍ണാടകയില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം. ജസ്റ്റിസ് സിക്രിയാണ് നിര്‍ദേശം മുന്നോട്ടുവച്ചത്. കര്‍ണാടക നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വൈകീട്ട് നാലിനായിരിക്കും വിശ്വാസ വോട്ടെടുപ്പ്.

ഭൂരിപക്ഷം തെളിയിക്കാന്‍ നേരത്തേ ഗവര്‍ണര്‍ ബിജെപിക്ക് രണ്ടാഴ്ച സമയം നല്‍കിയിരുന്നു. നാളെത്തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന സുപ്രിംകോടതി ഉത്തരവ് ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ്. അതേസമയം, നാളെ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ തയ്യാറണെന്ന് കോണ്‍ഗ്രസ്സും ബിജെപിയും അറിയിച്ചിട്ടുണ്ട്. തങ്ങള്‍ ഭൂരിപക്ഷം തെളിയിക്കാനാവുമെന്ന് ബിജെപി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Top Stories
Share it
Top