എംഎല്‍എമാരെ ബിജെപി തടഞ്ഞുവച്ചെന്ന്; ഹോട്ടലില്‍ പോലീസ് പരിശോധന

ബംഗളൂരു: സത്യപ്രതിജ്ഞയ്‌ക്കെത്താത്ത രണ്ട് എംഎല്‍എമാരെ ബിജെപി തടവില്‍ വച്ചിരിക്കുകയാണെന്ന ആരോപണത്തെത്തുടര്‍ന്ന് പോലീസ് ഹോട്ടലില്‍ റെയ്ഡ് നടത്തി....

എംഎല്‍എമാരെ ബിജെപി തടഞ്ഞുവച്ചെന്ന്; ഹോട്ടലില്‍ പോലീസ് പരിശോധന

ബംഗളൂരു: സത്യപ്രതിജ്ഞയ്‌ക്കെത്താത്ത രണ്ട് എംഎല്‍എമാരെ ബിജെപി തടവില്‍ വച്ചിരിക്കുകയാണെന്ന ആരോപണത്തെത്തുടര്‍ന്ന് പോലീസ് ഹോട്ടലില്‍ റെയ്ഡ് നടത്തി. കോണ്‍ഗ്രസ്സ് എംഎല്‍എമാരായ ആനന്ദ് സിങ്, പ്രതാപ് ഗൗഡ പാട്ടീല്‍ എന്നിവര്‍ക്കായാണ് തിരച്ചില്‍ ആരംഭിച്ചത്.

ഗോള്‍ഡ് ഫിഞ്ച് ഹോട്ടലില്‍ ഇവരുണ്ടെന്ന വാര്‍ത്ത നേരത്തേ പുറത്തുവന്നിരുന്നു. ഇരുവര്‍ക്കും വിപ്പ് നല്‍കാനെത്തിയ കോണ്‍ഗ്രസ്സ് നേതാക്കളെ വിപ്പ് നല്‍കാന്‍ അനുവദിച്ചില്ലെന്നാണ് വിവരം. അതേസമയം, ബിജെപി എംഎല്‍എ സോമശേഖര്‍ റെഡ്ഡി ഇവര്‍ക്കൊപ്പം ഹോട്ടലിലുണ്ടെന്നും പോലീസെത്തിയിട്ടും ഹോട്ടല്‍മുറി തുറക്കാന്‍ ഇവര്‍ തയ്യാറായില്ലെന്നുമുള്ള റിപോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

മക്‌സിയില്‍ നിന്നുള്ള എംഎല്‍എയായ പ്രതാപ് ഗൗഡ പാട്ടീലിനെ കോണ്‍ഗ്രസ്സ് എംഎല്‍എമാരെ താമസിപ്പിച്ചിരുന്ന ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ നിന്നുമാണ് കാണാതായത്. റെഡ്ഡി സഹോദരങ്ങളുമായി ബന്ധമുള്ള വ്യക്തിയാണ് ആനന്ദ് സിങ്. ഇരുവരും തങ്ങള്‍ക്കൊപ്പം ചേര്‍ന്നതായി ബിജെപി അവകാശവാദമുന്നയിക്കുന്നുണ്ട്.

Story by
Read More >>