കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം ഇന്ന് സ്ഥാനമേല്‍ക്കും

Published On: 23 May 2018 3:15 AM GMT
കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം ഇന്ന് സ്ഥാനമേല്‍ക്കും

ബാംഗളൂരു: ബി.ജെ.പിയുടെ ജനാധിപത്യ വിരുധ നയങ്ങള്‍ മറികടന്ന് കര്‍ണ്ണാടകയില്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന്റെ മുഖ്യമന്ത്രി ഇന്ന് സത്യപ്രതിജ്ഞ്യ ചെയ്യും. ബി.ജെ.പി വിരുദ്ധ ആശയങ്ങളില്‍ വിശ്വസിക്കുന്ന രാജ്യത്തെ മുഖ്യമന്ത്രിമാരും പാര്‍ട്ടി അധ്യക്ഷന്‍മാരും ചടങ്ങില്‍ പങ്കെടുക്കും. ചടങ്ങില്‍ ഉപമുഖ്യ മന്ത്രിയായി ജി.പരമേശ്വരം ചുമുതലയേല്‍ക്കും. കോണ്‍ഗ്രസിലെ കെ.ആര്‍ രമേശ്കുമാര്‍ സ്പീക്കറായി തെരഞ്ഞടുത്തത്. വൈകിട്ട് 4.30ന് വിധന്‍ സഭയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരിക്കും ചടങ്ങ് നടക്കുക.

34 മന്ത്രിമാരുള്ള സഭയില്‍ 22 കോണ്‍ഗ്രസ് മന്ത്രിമാരും മഖ്യമന്ത്രിയടക്കം 12 ജെ.ഡി.എസ് മന്ത്രിമാരുമാണുണ്ടാവുക. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ജെ.ഡി.എസിനാണ്. മുഖ്യമന്ത്രി,ഉപമുഖ്യമന്ത്രി എന്നിവരൊഴികെയുള്ള മറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ വകുപ്പ് തീരുമാനിച്ച ശേഷം 29ന് നടക്കും. മുഖ്യമന്ത്രി സിദ്ധരാമ്മയ്യയെ് കാബിനറ്റ് ഏകോപന സമിതി അധ്യക്ഷനായി നിയമിക്കാനാണ് സാധ്യത.

ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, അധ്യക്ഷന്‍ രാഹൂല്‍ ഗന്ധി, ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി മായവതി,അഖിലേഷ് യാദവ്, ആന്ധ്ര പ്രദാശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ പങ്കെടുക്കും. തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു ദേവ ഗോഡ കുമാരസ്വാമി എന്നിവരെ വിളിച്ച് ആശംസകള്‍ അറിയിച്ചതായി ജെ.ഡി.എസ് വക്താവ് രേമേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു.

Top Stories
Share it
Top