117 എം.എല്‍.എമാര്‍ അനുകൂലമായി വോട്ട് ചെയ്തു; ഭൂരിപക്ഷം തെളിയിച്ച് കുമാരസ്വാമി

ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ച് കുമാര സ്വാമി. 117 എം.എല്‍.എമാര്‍ കുമാരസ്വാമിക്ക് അനുകൂലമായി വോട്ട് ചെയ്തു. തന്റെ സര്‍ക്കാര്‍...

117 എം.എല്‍.എമാര്‍ അനുകൂലമായി വോട്ട് ചെയ്തു; ഭൂരിപക്ഷം തെളിയിച്ച് കുമാരസ്വാമി

ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ച് കുമാര സ്വാമി. 117 എം.എല്‍.എമാര്‍ കുമാരസ്വാമിക്ക് അനുകൂലമായി വോട്ട് ചെയ്തു. തന്റെ സര്‍ക്കാര്‍ സംസ്ഥാനത്ത് നടത്താന്‍ ഉദ്ദേശിക്കുന്ന ക്ഷേമപദ്ധതികള്‍ വിശദീകരിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രി കുമാരസ്വാമി സഭയെ അഭിസംബോധന ചെയ്തത്. അതേസമയം ബിജെപി വിശ്വാസ വോട്ടെടുപ്പ് ബഹിഷ്കരിച്ചു.

പ്രോട്ടം സ്പീക്കര്‍ കെ.ജി ബൊപ്പയ്യയ്ക്കു പകരം സ്പീക്കറായി ബി.ആര്‍ രമേഷ് കുമാറിനെ തിരഞ്ഞെടുത്തതോടെയാണ് സഭാനടപടികൾ ആരംഭിച്ചത്. സ്പീക്കര്‍ തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസില്‍നിന്നു കെ.ആര്‍.രമേഷ് കുമാറും ബിജെപിക്കായി എസ്.സുരേഷ് കുമാറുമാണ് പത്രിക നല്‍കിയത്. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് കുമാര്‍ പത്രിക പിന്‍വലിച്ചതോടെ രമേഷ് കുമാര്‍ കര്‍ണാടക സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു.

വിശ്വാസ പ്രമേയം അവതരിപ്പിച്ച് കുമാരസ്വാമി നടത്തിയ പ്രസംഗത്തിനു പിന്നാലെ യെദ്യൂരപ്പ ജെ.ഡി.എസിനെ കടന്നാക്രമിക്കുന്ന പ്രസംഗമാണ് നടത്തിയത്. സ്പീക്കര്‍ പദവിയുടെ മൂല്യം കാത്തുസൂക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് ഏകപക്ഷീയമായിരിക്കണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടെന്നും ബിജെപി പത്രിക പിന്‍വലിച്ചത് അതിനാലെന്നും ബിഎസ് യെദ്യൂരപ്പ സ്പീക്കര്‍ തിരഞ്ഞെടുപ്പിനെ കുറിച്ച് വിശദീകരിച്ചു. പിന്നാലെ വിശ്വാസ വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പി അംഗങ്ങള്‍ ഇറങ്ങിപ്പോവുകയായിരുന്നു.

തന്റെ സര്‍ക്കാര്‍ സംസ്ഥാനത്ത് നടത്താന്‍ ഉദ്ദേശിക്കുന്ന ക്ഷേമപദ്ധതികള്‍ വിശദീകരിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രി കുമാരസ്വാമി സഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.ബിജെപിയുമായി സഖ്യം ഉണ്ടാക്കിയത് കറുത്ത അധ്യായമാണെന്നും തന്റെ തീരുമാനം പിതാവിനെ വേദനിപ്പിച്ചുവെന്നും വിശ്വാസപ്രമേയം അവതരിപ്പിച്ചുകൊണ്ട് കുമാര സ്വാമി തുറന്നുപറഞ്ഞു. അതിനിടെ വിശ്വാസവോട്ടെടുപ്പ് സംബന്ധിച്ച് ആശങ്കകള്‍ ഇല്ലെന്നും, വിജയം ഉറപ്പാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട രമേശ് കുമാറിനെ ഉപമുഖ്യമന്ത്രി ജി.പരമേശ്വര, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവര്‍ അഭിനന്ദിച്ചു.
1994 1999 കാലത്തും രമേശ് കുമാര്‍ സ്പീക്കറായിരുന്നു.സ്പീക്കര്‍ പദവിയുടെ ഔന്നത്യം ഉയര്‍ത്തിപ്പിടിക്കേണ്ടതുകൊണ്ടാണ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ചതെന്ന് ബി.ജെ.പി നേതൃത്വവും പ്രതികരിച്ചു.

Story by
Read More >>