കര്‍ണാടകയില്‍ വിജയക്കൊടി പാറിച്ച് ബിജെപി; ജെഡിഎസ് നിര്‍ണായകം

ബംഗളൂരു: ദക്ഷിണേന്ത്യയില്‍ വിജയക്കൊടി പാറിച്ച് കര്‍ണാടകയില്‍ ബിജെപി മുന്നേറ്റം. അതേസമയം, ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം നല്‍കി അധികാരം...

കര്‍ണാടകയില്‍ വിജയക്കൊടി പാറിച്ച് ബിജെപി; ജെഡിഎസ് നിര്‍ണായകം

ബംഗളൂരു: ദക്ഷിണേന്ത്യയില്‍ വിജയക്കൊടി പാറിച്ച് കര്‍ണാടകയില്‍ ബിജെപി മുന്നേറ്റം. അതേസമയം, ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം നല്‍കി അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. ഇരു പാര്‍ട്ടികളും സഖ്യത്തിലെത്തിയാല്‍ മന്ത്രിസഭ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കും.

നിര്‍ണായക ഘട്ടത്തില്‍ സോണിയ ഗാന്ധി നേരിട്ട് ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജെഡിഎസ് നേതാവ് ദേവഗൗഡയുമായി ഗുലാംനബി ആസാദും ചര്‍ച്ച നടത്തിയിട്ടുണ്ട്.

2013ല്‍ നേടിയതിനേക്കാള്‍ മൂന്നിരട്ടിയലധികം സീറ്റാണ് ഇത്തവണ ബിജെപിക്ക് നേടാനായത്. അതേസമയം, ഇത്തവണയും രാഹുലിന്റെ തന്ത്രങ്ങള്‍ പിഴച്ചെങ്കിലും യഥാര്‍ത്ഥ കിങ് മേക്കറാകാമെന്ന കുമാരസ്വാമിയുടെ കണക്കുക്കൂട്ടലിന്‌ സാധ്യത ഏറുന്നതാണ് നിലവിലെ സ്ഥിതിഗതികള്‍.

കര്‍ണാടകയലും വിജയക്കൊടി പാറിച്ചതോടെ രാജ്യത്തെ ബിജെപി ഭരണമുള്ള സംസ്ഥാനങ്ങളുടെ എണ്ണം 21 ആയി മാറി. അതേസമയം, കോണ്‍ഗ്രസ് ഭരണം മൂന്ന് സംസ്ഥാനങ്ങളിലേക്ക് ഒതുങ്ങി. കര്‍ണാടകയില്‍ ആറ് മേഖലകളില്‍ അഞ്ചിടത്തും ബിജെപി കരുത്ത് തെളിയിച്ചിട്ടുണ്ട്.

മോദിക്കെതിരെ കരുത്ത് കാട്ടിയ രാഹുല്‍ ഗാന്ധിക്ക് കനത്ത തിരിച്ചടിയാണ് ഈ ഫലം നല്‍കുന്നത്. 222 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന കര്‍ണാടക തെരഞ്ഞെടുപ്പ് വളരെ പ്രാധാന്യത്തോടെയാണ് ഇരു കക്ഷികളും കണ്ടിരുന്നത്, കൂടാതെ ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന്റെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തമ്മിലുള്ള തുറന്ന അങ്കത്തിനായിരുന്നു കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണ വേദി മാറിയത്. ഇരു നേതാക്കളും തമ്മിലുള്ള വാക്‌പോരാട്ടങ്ങളും തുടക്കം മുതലേ മാധ്യമ ശ്രദ്ധ നേടിയിരുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങളെ ഇല്ലാതാക്കിയാണ് ബിജെപി കര്‍ണാടകയില്‍ മിന്നും വിജയം കരസ്ഥമാക്കിയത്.

ബിജെപി നേതാക്കള്‍ മുമ്പ് പറഞ്ഞതുപോലെ കോണ്‍ഗ്രസിനെ പഞ്ചാബ്, പുതുച്ചേരി പരിവാറാക്കി ചുരുക്കാന്‍ ബിജെപിക്ക് സാധിച്ചു. അതോടൊപ്പം തന്നെ 2019ലെ പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇരട്ടി ആത്മവിശ്വാസവും നല്‍കുന്നതാണ് ബിജെപിയുടെ ഈ നേട്ടം.

Story by
Read More >>