എട്ട് ദിവസത്തിനിടെ ബി.ജെ.പിക്ക് 65 റാലികള്‍; അവസാനവട്ടത്തില്‍ കര്‍ണാടക പിടിക്കാന്‍ മോദിയും

Published On: 30 April 2018 2:15 PM GMT
എട്ട് ദിവസത്തിനിടെ ബി.ജെ.പിക്ക്  65 റാലികള്‍; അവസാനവട്ടത്തില്‍ കര്‍ണാടക പിടിക്കാന്‍ മോദിയും

ബംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ രക്ഷിക്കാന്‍ നരേന്ദ്രമോദിയുടെ പ്രചാരണം. മെയ് ഒന്നു മുതല്‍ എട്ട് ദിവസം കൊണ്ട് 65 റാലികളാണ് നരേന്ദ്രമോദി കര്‍ണാടകയില്‍ സംഘടിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് മോദി കര്‍ണാടകയിലെത്തുന്നത്. ശാന്തെമാരണഹള്ളിയില്‍ നിന്നാണ് നാളത്തെ ആദ്യ റാലി.

മെയ് ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള ദിവസങ്ങളില്‍ ആറ് ദിവസങ്ങളിലാണ് മോദി കര്‍ണാടകയില്‍ പ്രചാരണം നടത്തുന്നത്. ഓരോ ദിവസവും മൂന്ന് ജില്ലകളില്‍ മൂന്ന് റാലി എന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.


എട്ട് ദിവസത്തിനിടെ 65 റാലികളാണ് ബി.ജെ.പി കര്‍ണാടകയില്‍ നടത്തുന്നത്. ഇതില്‍ 15 റാലികളില്‍ മോദിയും 30 റാലികളില്‍ അമിത് ഷായും 20 എണ്ണത്തില്‍ യോഗി ആദിത്യനാഥും പങ്കെടുക്കും. ഷായും യോഗി ആദിത്യനാഥും ആദ്യ ഘട്ടത്തില്‍ തന്നെ കര്‍ണാടകയില്‍ പ്രചാരണം നയിക്കുന്നുണ്ട്.

2019ലെ ലോകസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ 2655 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. മെയ് 12നാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ്.

Top Stories
Share it
Top