വോട്ട് പലപെട്ടിയിൽ; കർണാടകയിൽ കോൺഗ്രസും ജെഡിഎസും തോൽവി ഇരന്നു വാങ്ങി

കോൺഗ്രസും ജെഡിഎസും വെവ്വേറെ മത്സരിച്ചതോടെ വോട്ടുകൾ പലവഴിക്കും നഷ്ടമായി.

വോട്ട് പലപെട്ടിയിൽ; കർണാടകയിൽ കോൺഗ്രസും ജെഡിഎസും തോൽവി ഇരന്നു വാങ്ങി

ബംഗളുരു: കർണാടകയിൽ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ കനത്ത തോൽവി ഏറ്റുവാങ്ങി കോൺഗ്രസും ജെഡിഎസും.15 മണ്ഡലങ്ങളിൽ 12എണ്ണത്തിലും ബിജെപി ജയിച്ചപ്പോൾ 2 സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് സ്വന്തമാക്കാനായത്. എന്നാൽ ജെഡിഎസിന് ഒരു സീറ്റുപോലും നേടാനായില്ല.

പതിനഞ്ച് മണ്ഡലങ്ങളിൽ 12 എണ്ണം കോൺഗ്രസിൻരെയും മൂന്നെണ്ണം ജെഡിഎസിന്റെയും സിറ്റിങ് സീറ്റുകളായിരുന്നു. ഇതിൽ കോൺഗ്രസ് നേടിയത് ഒരു സിറ്റിങ് സീറ്റും മറ്റൊന്ന് ജെഡിഎസിന്റേതുമാണ്.

തോൽവിയായായലും ജയമായാലും ഒറ്റയ്ക്കു നേരിടുമെന്ന് പ്രഖ്യാപിച്ചാണ് കോൺഗ്രസിനൊപ്പം മത്സരിക്കാനില്ലെന്ന് ജെഡിഎസ് പ്രഖ്യാപിച്ചത്. കോൺഗ്രസുമായുള്ള സഖ്യത്തിലെ പാകപിഴകളാണ് ജെഡിഎസിനെ അകറ്റിയത്. സിദ്ധരാമയ്യ നേതൃത്വം നല്‍കുന്ന കര്‍ണാടക കോണ്‍ഗ്രസും ജെഡിഎസും സഖ്യം ചേര്‍ന്ന് സർക്കാർ അധികാരത്തിലേറിയെങ്കിലും എംഎൽഎമാർ മറുകണ്ടം ചാടിയതോടെ കാലാവധി പൂർത്തിയാക്കാതെ സർക്കാർ താഴെ വീഴുകയും മുഖ്യമന്ത്രിയായിരുന്ന എച്ച് ഡി കുമാരസ്വാമി രാജിവക്കുകയാണുണ്ടായത്.

കോൺഗ്രസും ജെഡിഎസും വെവ്വേറെ മത്സരിച്ചതോടെ വോട്ടുകൾ പലവഴിക്കും നഷ്ടമായി.

17-ൽ 15 ഇടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. അതിന്റെ ഫലം എതിരായാലും യെദ്യൂരപ്പ സർക്കാരിനെ ബാധിക്കില്ല.

ഭരണം നിലനിർത്താൻ ആറു സീറ്റ് വേണമെന്നായിരുന്ന ബിജെപി വിജയത്തോടെ ഭരണസ്ഥിരത ഉറപ്പിച്ചു. കോൺഗ്രസിന്റെയും ജെഡിഎസിന്റെയും സിറ്റിങ് സീറ്റുകൾ പിടിച്ചെടുത്താണ് ബിജെപിയുടെ മുന്നേറ്റം.ഉപതെരഞ്ഞെടുപ്പിൽ നേടിയ 12 സീറ്റുകളക്കം ബിജെപിക്ക് ഇപ്പോൾ സഭയിൽ 118 പേരുടെ അംഗബലമായി. നേരത്തെ 106 എംഎൽഎമാർ ബിജെപിക്കൊപ്പമുണ്ട്. ഉപതിരഞ്ഞെടുപ്പിൽ ജയിച്ച ബിജെപിയുടെ 11 സ്ഥാനാർഥികളും കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നും കൂറുമാറി എത്തിയവരാണ്. ജയിച്ച 12 പേർക്കും മന്ത്രിസ്ഥാനവും ലഭിക്കും. അടുത്ത ദിവസം തന്നെ യെദ്യൂരപ്പ മന്ത്രിസഭാ വികസനം നടത്തുമെന്നാണ് അറിയുന്നത്. 12 പേരേയും ക്യാബിനറ്റ് മന്ത്രിമാരാക്കാനാണ് തീരുമാനം.

ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ കർണാടക നിയമസഭയുടെ അംഗബലം 222 ആയി. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 112 എംഎൽഎമാരുടെ പിന്തുണയാണ്. നേരത്തെ 106 പേരുടെ പിന്തുണയുണ്ടായിരുന്ന ബിജെപിക്കിപ്പോൾ 118 പേരുടെ പിന്തുണയായി.

Read More >>