കുമാരസ്വാമി മന്ത്രിസഭ വികസനം : എല്ലാ വകുപ്പുകളും ഇന്ന് പ്രഖ്യാപിച്ചേക്കും

Published On: 2018-06-01 04:30:00.0
കുമാരസ്വാമി മന്ത്രിസഭ വികസനം : എല്ലാ വകുപ്പുകളും ഇന്ന് പ്രഖ്യാപിച്ചേക്കും

ബെങ്കളൂരൂ: കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ മന്ത്രിസഭ ഇന്ന് വികസിപ്പിച്ചേക്കും. മുഴുവന്‍ വകുപ്പുകളും ഇന്ന് പ്രഖ്യാപിക്കും. എച്ച്.ഡി കുമാരസ്വാമി അഞ്ച് വര്‍ഷം മുഖ്യമന്ത്രിയായി തുടരുമെന്നും പാര്‍ട്ടി നേതൃത്വം അറിയിച്ചു. 2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും ഒന്നിച്ച് മത്സരിക്കും. നിരവധി തവണ ഇരു നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയതിനെ തുടര്‍ന്ന് വകുപ്പ് സംമ്പന്ധിച്ച് ധാരണയിലെത്തുകയായിരുന്നു.

''ഞാനും ജെ.ഡി.എസ് നേതാവ് ദേവഗൗഡ, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വോണഗോപാല്‍ എന്നിവര്‍ കൂടിയാലോചന നടത്തി. വെളളിയാഴ്ച എല്ലാ വകുപ്പുകളും പ്രഖ്യാപിക്കും'' കുമാരസ്വാമി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇരുപാര്‍ട്ടികളും എഴുതി തയ്യാറാക്കിയ ധാരണാപത്രത്തില്‍ ഒപ്പ് വെച്ച ശേഷമായിരിക്കും വകുപ്പുകള്‍ പ്രഖ്യാപിക്കുകയെന്ന് ജനതാദള്‍ സെക്യുലര്‍ ജനറല്‍ സെക്രട്ടറി ഡാനിഷ് അലിയെ ഉദ്ധരിച്ച് ദി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

Top Stories
Share it
Top