പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ഒന്നിച്ച് മത്സരിക്കും: കെ സി വേണുഗോപാൽ

Published On: 2018-06-01 12:15:00.0
പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ഒന്നിച്ച് മത്സരിക്കും: കെ സി വേണുഗോപാൽ

ബെംഗളൂരു: കര്‍ണാടകത്തില്‍ മന്ത്രിസഭാ രൂപീകരണത്തില്‍ തീരുമാനമായി. അടുത്ത അഞ്ചുവര്‍ഷവും കര്‍ണാടക മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമിയെ ഇരുപാര്‍ട്ടികളും ഏകകണ്ഠമായി അംഗീകരിച്ചതായി കര്‍ണാടകയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍.

കോണ്‍ഗ്രസിന് 22 മന്ത്രിസ്ഥാനവും ജെഡിഎസിന് 12 മന്ത്രിമാരുമാണ് ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒന്നിച്ച് മത്സരിക്കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ രൂപീകരണ യോഗത്തില്‍ തീരുമാനമെടുത്തതായും വേണുഗോപാല്‍ പറഞ്ഞു.

Top Stories
Share it
Top