കര്‍ണാടകയില്‍ മന്ത്രിസഭാ രൂപീകരണ ചര്‍ച്ച നടത്തി കോണ്‍ഗ്രസ്-ജെഡിഎസ്

Published On: 2018-05-22 14:45:00.0
കര്‍ണാടകയില്‍ മന്ത്രിസഭാ രൂപീകരണ ചര്‍ച്ച നടത്തി കോണ്‍ഗ്രസ്-ജെഡിഎസ്

ബെംഗളൂരു: കര്‍ണാടകയില്‍ നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്- ജെഡിഎസ് നേതാക്കള്‍ ചര്‍ച്ച് നടത്തി. കര്‍ണാടക മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി ജി പരമേശ്വരനും നാളെ സത്യപ്രതിജ്ഞ ചെയ്യും. കര്‍ണാടകയില്‍ 34 അംഗ മന്ത്രിസഭയാണ് അധികാരമേല്‍ക്കുക എന്നാണ് ലഭിക്കുന്ന സൂചന.

കോണ്‍ഗ്രസില്‍ നിന്ന് 22പേരും ജെഡിഎസില്‍ നിന്ന് 12 പേരുമാണ് മന്ത്രിസഭയിലെത്തുക. സ്പീക്കര്‍, ഡെ. സ്പീക്കര്‍ എന്നിവരെ 25ന് തെരഞ്ഞെടുക്കും. കോൺഗ്രസിലെ കെ ആര്‍ രമേഷ് കുമാർ നിയമസഭാ സ്പീക്കറാകും. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചശേഷം മന്ത്രിമാരെ സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് കര്‍ണാടകയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ പറഞ്ഞു. മറ്റന്നാളെയാണ് ഭൂരിപക്ഷം തെളിയിക്കേണ്ടത്.

Top Stories
Share it
Top